ADVERTISEMENT

കൊച്ചി∙ ഇന്ത്യൻ ഹോക്കി താരം പി.ആർ. ശ്രീജേഷ് വിരമിക്കുന്നു. പാരിസ് ഒളിംപിക്സിനു ശേഷം കരിയർ അവസാനിപ്പിക്കുമെന്ന് മലയാളി താരം അറിയിച്ചു. ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച ഹൃദ്യമായ കുറിപ്പിലാണ് പാരിസ് ഒളിംപിക്സിനു ശേഷം വിരമിക്കാൻ‌ ഉദ്ദേശിക്കുന്നതായി ശ്രീജേഷ് ആരാധകരെ അറിയിച്ചത്. 2006ൽ ഇന്ത്യൻ ടീമിലെത്തിയ ശ്രീജേഷ്, 328 മത്സരങ്ങളിൽ ഗോൾ കീപ്പറായി ഇറങ്ങിയിട്ടുണ്ട്.

‘‘പാരിസിൽ അവസാന പോരാട്ടത്തിനായി തയാറെടുക്കുകയാണ്. തിരിഞ്ഞുനോക്കുമ്പോള്‍ അഭിമാനവും ഇനി മുന്നോട്ട് പ്രതീക്ഷയുമാണു തോന്നുന്നത്. കുടുംബത്തിനും സഹതാരങ്ങൾക്കും പരിശീലകർക്കും ആരാധകർക്കും നന്ദിയുണ്ട്. എന്നെ വിശ്വസിച്ചതിനു നന്ദി. ഈ അധ്യായം അവസാനിപ്പിക്കുന്നു, പുതിയത് ആരംഭിക്കുകയായി.’’– ശ്രീജേഷ് ഇൻ‌സ്റ്റഗ്രാമിൽ പ്രതികരിച്ചു.

പാരിസിൽ നാലാം ഒളിംപിക്സിൽ‌ മത്സരിക്കാനാണ് ശ്രീജേഷ് തയാറെടുക്കുന്നത്. 2020 ടോക്കിയോ ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. ജി.വി. രാജ സ്കൂള്‍ മുതലുള്ള കരിയറിനെക്കുറിച്ചു വിശദമായി തന്നെ ശ്രീജേഷ് കുറിച്ചിട്ടുണ്ട്. ‘‘ഞങ്ങളുടെ പശുവിനെ വിറ്റ കാശുകൊണ്ടാണ് പിതാവ് എനിക്ക് ആദ്യത്തെ കിറ്റ് വാങ്ങിത്തന്നത്. അതെനിക്ക് ഇപ്പോഴും ഓർമയുണ്ട്. അദ്ദേഹം ചെയ്ത ത്യാഗം എന്റെ ഉള്ളിലെ അഗ്നിയായി. ഞാൻ കഠിനാധ്വാനം ചെയ്തു. വലിയ സ്വപ്നങ്ങൾ കണ്ടു.’’– ശ്രീജേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

English Summary:

PR Sreejesh announce retirement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com