കൊച്ചി രാജാവ് വാങ്ങിയ ‘പഞ്ചാബി ഹൗസ്’; വിവാദഭൂമിയിൽ കോടി വിലയിട്ട് ട്രാവൻകൂർ ഹൗസ്
Mail This Article
ഡൽഹിയിൽ നിന്ന് കേരളം, മലയാളി എന്നൊക്കെ ചിന്തിച്ചാൽ ആദ്യമോർക്കുന്ന ഒരു പേരുണ്ട്– കേരള ഹൗസ്. ജന്തർ മന്തർ റോഡിൽ തലയെടുപ്പോടെ നിൽക്കുന്ന, ചരിത്രമേറെ പറയുന്ന ഒരു കെട്ടിടം. തൊട്ടടുത്തുള്ള കൊച്ചിൻ ഹൗസിനും കസ്തൂർബാ ഗാന്ധി മാർഗിലെ ട്രാവൻകൂർ ഹൗസിനുമുണ്ട് ഏറെ കഥ പറയാൻ. തിരുവതാംകൂർ രാജകുടുംബവുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ പേരിലാണ് ട്രാവൻകൂർ ഹൗസ് അടുത്തിടെ വീണ്ടും വാർത്തകളിൽ നിറഞ്ഞത്. ട്രാവൻകൂർ ഹൗസ് വിൽക്കാൻ തിരുവതാംകൂർ രാജകുടുംബത്തിലെ ചിലർ ഒരുങ്ങുന്നുവെന്ന വാർത്ത ദേശീയമാധ്യമങ്ങളിലുൾപ്പെടെ വന്നു. രാജകുടുംബത്തിന്റെ, ബെംഗളൂരുവിലെ ആസ്തിയും ചേർത്ത് 250 കോടി രൂപയുടെ സ്ഥലം വിൽക്കാൻ നീക്കം നടക്കുന്നുവെന്നാണു വിവരം. പൈതൃക പാരമ്പര്യമുള്ള ട്രാവൻകൂർ ഹൗസും അതിനോടു ചേർന്നുള്ള എട്ടേക്കർ ഭൂമിയും വിൽക്കാൻ, ചെന്നൈ ആസ്ഥാനമായുള്ള സഹാന റിയൽ എസ്റ്റേറ്റ് ആൻഡ് ബിൽഡേഴ്സ് എന്ന കമ്പനിയുമായി ഒക്ടോബർ 29നു കരാറിൽ ഏർപ്പെട്ടുവെന്നാണു രേഖകൾ. പൈതൃക പാരമ്പര്യമുള്ള ട്രാവൻകൂർ ഹൗസും അതിനോടു ചേർന്നുള്ള എട്ടേക്കർ സ്ഥലവും വിൽക്കാനാണു ശ്രമിക്കുന്നത്. എന്നാൽ ഇതിൽ കഴമ്പില്ലെന്നും സ്ഥലം തങ്ങളുടെ കൈവശം തന്നെയാണെന്നും കേരള സർക്കാർ പറയുമ്പോഴും ഉടമസ്ഥാവകാശം സംബന്ധിച്ച പ്രശ്നങ്ങൾ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നതാണു വാസ്തവം. എന്താണ് യഥാർഥത്തിൽ ഈ വിവാദം? ട്രാവൻകൂർ ഹൗസ് വിപന തടയാൻ സംസ്ഥാന സർക്കാരിനു സാധിക്കുമോ? എന്താണ് രാജകുടുംബത്തിന്റെ വാദം? ഡൽഹിയുടെ ചരിത്രത്തിൽ ട്രാവൻകൂർ ഹൗസിന്റെയും കൊച്ചിൻ ഹൗസിന്റെയുമെല്ലാം പ്രസക്തിയെന്താണ്?