Activate your premium subscription today
ഓരോ ദിവസത്തെയും അറിയാനുള്ള ഉപാധി എന്നതിനപ്പുറം കലണ്ടറുകൾ ഒരു പ്രതീക്ഷയാണെന്ന് പറയാം. നാളെ എന്താണെന്നും എങ്ങനെയാവണമെന്നുമൊക്കെ കണക്കുകൂട്ടാനുള്ള പ്രേരണ. എന്നാൽ വരാനിരിക്കുന്ന ദിനങ്ങളുടെ അടയാളമായി കണക്കാക്കപ്പെടുന്ന കലണ്ടർ പഴയ കാലത്തിന്റെയും സംസ്കാരത്തിന്റെയും ഓർമപ്പെടുത്തൽ കൂടി ആയാലോ. അത്തരത്തിൽ
പഴയ പല സാധനങ്ങളും വിൽപ്പനയ്ക്കെത്തുമ്പോൾ പഴമ എത്രയെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. യഥാർഥ വില ഒരുപാട് വലുതാണെല്ലോ എന്ന് ചിലപ്പോൾ വിൽപ്പന നടത്തിയതിന് ശേഷം അറിയാറുമുണ്ട്. അത്തരത്തില്‍ ചെറിയ വിലയ്ക്ക് വിൽപ്പന നടത്തിയ ഒരു പഴയ മാസ്കിന്റെ വില കേട്ട് അമ്പരന്നിരിക്കുകയാണ് ഫ്രാൻസിലെ
തോമസ് എബ്രഹാം വാളായില്‍ വീട് ചെന്നലോട് പി.ഒ. കല്പറ്റ വയനാട് കേരള ഇന്ത്യ എന്ന വിലാസത്തില്‍ ഇതുവരെ വന്നെത്തിയത് 195 രാജ്യങ്ങളില്‍ നിന്നുള്ള കത്തുകള്‍. പോസ്റ്റ് ക്രോസിങ് എന്ന കത്തയയ്ക്കല്‍ ഹോബിയുടെ വക്താവാണ് തോമസ്. പണ്ട് കുറച്ചുകാലം സെമിനാരിയില്‍ ആയിരുന്നപ്പോള്‍ വീട്ടിലേക്ക് കത്തെഴുതിയാണ്
‘റാസ് റിയാസ് കാ’ എന്ന യൂ ട്യൂബ് പരിപാടിയിൽ നർത്തകിയും ഗവേഷകയുമായ പ്രാചീസാതി ഭാരതീയ ശാസ്ത്രീയ നൃത്തത്തിൽ തിളങ്ങി നിൽക്കുന്ന പ്രതിഭകളുമായി നടത്തുന്ന സംവാദത്തിന്റെ മുഖ്യവിഷയം നിത്യസാധനയാണ്. ഭരതനാട്യ നർത്തകി മീരാ ശ്രീനാരായണനുമായുള്ള ഈ സംസാരഭാഗം ഓർമയിൽ തങ്ങി നിൽക്കുന്നു. ‘നർത്തകർക്ക് എല്ലാ ദിവസവും
വ്യത്യസ്തമായ പല ആർട്ട് ഇന്‍സ്റ്റലേഷൻസും ലോകത്തിന്റെ വിവിധയിടങ്ങളിൽ കാണാനാകും. ലണ്ടനിലെ റോയൽ അക്കാദമി ഓഫ് ആർട്സിലെ സെർബിയൻ ആർട്ടിസ്റ്റ് മറീന അബ്രമോവിച്ചിന്റെ പ്രദർശനം കൺവെൻഷണൽ രീതികളെ തകർക്കുകയാണ്. ഈ ആർട്ട് ഇൻസ്റ്റലേഷൻ കാണണമെങ്കിൽ രണ്ടു നഗ്ന മോഡലുകൾക്കിടയിലൂടെ നടന്നു നീങ്ങണം. ഒരു പുരുഷ മോഡലും ഒരു
ഈ ഓണക്കാലത്ത് മാവേലിക്കൊപ്പം കേരളത്തിലേക്ക് തിരിച്ചുവരണം എന്നാഗ്രഹിക്കുന്ന കാര്യങ്ങളെന്ത് ? അതിന് മനോരമ ദിനപത്രത്തിൽ പത്തു പേർ രണ്ടും മൂന്നും വാചകങ്ങളിൽ കൊടുത്ത ഓരോ കുസൃതി ഉത്തരങ്ങൾ പല കാരണങ്ങളാലും ശ്രദ്ധേയമായി. മേൽ ചോദ്യം പല ആവർത്തി ഞാൻ എന്നോട് തന്നെ ചോദിച്ചു നോക്കി. ഇന്നത്തെ മലയാളത്തുകാരുടെ
മുൻപിലൊരു കാൻവാസും ചുണ്ടിലൊരു ബ്രഷും അതിനൊപ്പം പല വർണത്തിലുള്ള ചായങ്ങളും ലഭിച്ചാൽ സുനിതക്ക് മറ്റൊന്നിലും നോട്ടമുണ്ടാകില്ല. പിന്നീട് കാണുന്നത് അതിമനോഹരമായി വരച്ചു തീർത്ത ചിത്രമായിരിക്കും. കുഞ്ഞു നാളിൽ ബാധിച്ച ചലന ശേഷിയെ തകർത്ത മസ്കുലാർ അട്രോഫി എന്ന രോഗത്തിനും അത് മാറ്റാൻ കഴിഞ്ഞില്ല. പ്രണയ പരവശരായ
We have compiled a list of wishes, greetings, images, quotes, Whatsapp messages, statuses, and photos you can share with your loved ones to make this Onam Festival Special! Take a look at these WhatsApp messages and quotes that you can share with your friends and family members on the day of Onam.
നീല കടലുകൾ, പരന്നു കിടക്കുന്ന വിശാലമായ കടൽത്തീരങ്ങൾ, പച്ചപ്പു നിറഞ്ഞ മരങ്ങൾ...ഏവരെയും ആകർഷിക്കുന്ന ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ സൗന്ദര്യം ഒരുതരിപോലും ചോർന്നു പോകാതെ ചിത്രങ്ങളായി ആസ്വാദകർക്ക് മുന്നില്‍ പകർന്നു നൽകുകയാണ് പ്രശസ്ത ചിത്രകാരൻ എസ്.എൻ. ശ്രീപ്രകാശ്. ‘മി ആന്റ് മൈ പാലറ്റ്’ എന്ന
വർണങ്ങളുടെ സമന്വയ വേദിയായി ബാരീഷ് ചിത്രപ്രദർശനം. ചാലക്കുടി ചോല ആർട്ട് ഗാലറിയിൽ ആരംഭിച്ച ചിത്രപ്രദർശനം കലാസ്വാദകർക്ക് വേറിട്ട അനുഭവമായി. ജൂൺ 30വരെയാണ് പ്രദർശനം. ചിത്രകാരിയായ പ്രതീക്ഷ സുബിന്റെ നേതൃത്വത്തിലാണ് പ്രദർശനം. 14 ചിത്രകാരൻമാരുടെ വ്യത്യസ്ത ആശയങ്ങൾ പ്രദർശനത്തിന് മാറ്റുകൂട്ടി. മാത്യു കുരിയൻ
കൊല്ലം: ആസ്വാദക പ്രശംസനേടി പത്തനാപുരം ഗാന്ധിഭവൻ തീയറ്റർ ഇന്ത്യയുടെ ‘നവോത്ഥാനം’ എന്ന പരീക്ഷണ നാടകം. നിറഞ്ഞുകവിഞ്ഞ സദസ്സും നിർത്താതെയുള്ള ഹർഷാരവങ്ങളുമായി ആസ്വാദകർ നാടകത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പശ്ചാത്തലരംഗങ്ങൾക്കൊപ്പം ശബ്ദവും വെളിച്ചവും ഒത്തു
അവസാന ശ്വാസം വരെയും നാടകത്തെ പ്രണയിച്ച എ. ശാന്തകുമാറിന്റെ ഓർമയ്ക്കായി അവർ ഒത്തുകൂടി. അഭിനയത്തെക്കുറിച്ച് പറഞ്ഞും പഠിച്ചും ചർച്ച ചെയ്തും സജീവമായ മൂന്നു രാപ്പകലുകൾ! പതിനെട്ടുകാരി മുതൽ 70 വയസുകാരൻ വരെ പങ്കെടുത്ത ആ നാടകശിൽപശാല അകാലത്തിൽ അന്തരിച്ച എ.ശാന്തകുമാറിന്റെ നാടകപ്രണയത്തിന്
സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃക സംരക്ഷണത്തിനും വ്യാപനത്തിനും പ്രോത്സാഹനത്തിനുമായി 14 ജില്ലകളിലും കിഫ്ബി ധനസഹായത്തോടെ നിർമിക്കുന്ന സാംസ്കാരിക സമുച്ചയം കൊല്ലം ജില്ലയിൽ യാഥാർഥ്യമായി. തടസങ്ങളില്ലാത്ത സാംസ്കാരിക ഉൾപ്പെടുത്തൽ സമൂഹത്തിന്റെ എല്ലാ തട്ടുകളിലും ലഭ്യമാക്കുകയെന്ന കാഴ്ചപ്പാടോടെയാണ് ജില്ലയിൽ
ഒരു മ്യൂസിയത്തിൽ പ്രദർശനം കാണാൻ പോകുന്നു....നല്ല കലശലായ വിശപ്പ്.....നോക്കുമ്പോൾ ദേ കൺമുന്നിൽ ഒരു പഴം....പിന്നെ എന്ത് ചിന്തിക്കാനാ, ആരേങ്കിലും കാണുന്നതിന് മുൻപ് അതങ്ങെടുത്ത് കഴിക്കുക. കേൾക്കുമ്പോൾ ഇതിലെന്ത് പ്രത്യേകത എന്നല്ലേ, പക്ഷേ, വിശപ്പ് മാറ്റാനായി കഴിച്ച പഴം അത്ര നിസ്സാരക്കാരനല്ലെങ്കിലോ...
ടെലിവിഷൻ പരമ്പരകളിൽ ജീവിതഗന്ധിയായ നിരവധി കഥാപാത്രങ്ങളുമായി മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ അഭിനേത്രിയാണ് രശ്മി സോമൻ. ആദ്യത്തെ കൺമണി, ഇഷ്ടമാണ് നൂറുവട്ടം, വർണ്ണപ്പകിട്ട്, അരയന്നങ്ങളുടെ വീട്, തുടങ്ങി മലയാള സിനിമകളിലും നിരവധി കഥാപത്രങ്ങൾക്ക് ജീവൻ പകർന്നിട്ടുണ്ട്. സിനിമയിലും സീരിയലുകളിലും നിറഞ്ഞു
54 അടി നീളവും നാലടി വീതിയും രണ്ടടി ഉയരം പറഞ്ഞു വരുന്നത് ഒരു വള്ളത്തെ പറ്റിയാണ്. കോഴിക്കോട് ബേപ്പൂർ ഫെസ്റ്റിൽ ചാലിയാറിനെ കീറിമുറിച്ച് ആവേശത്തോടെ കടന്നു പോകാനൊരുങ്ങുന്ന ഒരു വള്ളത്തെ പറ്റി. ഇത്തവണ ബേപ്പൂർ ഫെസ്റ്റ് തയ്യാറെടുക്കുന്ന വള്ളമല്ല, ആ വള്ളമുണ്ടാക്കുന്ന തച്ചനാണ് ഗംഭീരം. ആറോ ഏഴോ പേർ ചേർന്ന്
നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടനം ചെയ്തു. സംഗീതം, നാടകം, മറ്റു ലളിത കലകൾ, കരകൗശലവസ്തുക്കൾ എന്നിവ പ്രദർശിപ്പിക്കാനും ആസ്വദിക്കാനുമുള്ള അവസരം ഇവിടെയുണ്ട്. കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്വദേശ് എന്ന പേരിൽ ആർട്ട് ആൻഡ് ക്രാഫ്റ്റ് എക്സ്പോസിഷൻ, ‘ദ് ഗ്രേറ്റ് ഇന്ത്യൻ
നിറഞ്ഞൊഴുകുന്ന പമ്പയാർ. പച്ചപ്പരവതാനി വിരിച്ചതുപോലെ കൺനിറയെ പാടങ്ങൾ. ചുറ്റും തലയുയർത്തി നിൽക്കുന്ന ചെറു കുന്നുകൾ. തെങ്ങും റബ്ബറും നിറഞ്ഞ തോട്ടങ്ങൾ. ഒരു ഗ്രാമത്തെ വർണിക്കാൻ ഇതൊക്കെ മതി. പക്ഷേ, പത്തനംതിട്ട ജില്ലയിലെ അയിരൂരെന്ന ഗ്രാമത്തിന്റെ വിശേഷണത്തിന് ഇതുമാത്രം പോരാതെ വരും. നാടിന്റെ മനോഹാരിതയ്ക്കൊപ്പം ചെണ്ടകൊട്ടും ചിലങ്കയുടെ കിലുക്കവും ഇലത്താളലും മദ്ദളവുമെല്ലാം അയിരൂരിനെ മനോഹരമാക്കുന്നു. പമ്പയാറിന്റെ ഓളത്തിനു പോലുമുണ്ടാകും ആ താളം. അയിരൂരിന് കല ഒരു ആസ്വാദനം മാത്രമല്ല, ജീവനാണ്. കേരളത്തിന്റെ തനതു കലാരൂപമായ കഥകളിയെ ജീവിതത്തിന്റെ ഭാഗമാക്കിയ ഒരുപറ്റം മനുഷ്യർ. കണ്ടിട്ടു മനസ്സിലാകില്ലെന്ന് പറഞ്ഞ് കഥകളിയെ മാറ്റി നിർത്തുന്നവർക്ക് മുന്നിൽ ഒരദ്ഭുതമാണ് അയിരൂരിലുള്ളവർ. ജനനം തൊട്ട് കഥകളിയറിഞ്ഞ് വളർന്ന പുത്തൻ തലമുറയുടെ നാടു കൂടിയാണ് അയിരൂർ. ആ അയിരൂരിനുള്ള ആദരം തന്നെയാണ് പുത്തൻ പേര്. കഥകളിയെ നെഞ്ചോട് ചേർത്ത കഥകളിയുടെ 200 വർഷത്തെ പാരമ്പര്യമുള്ള അയിരൂർ ഇനി വെറും അയിരൂരല്ല, അയിരൂർ കഥകളി ഗ്രാമമാണ്. ഔദ്യോഗിക പേരുമാറ്റത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിക്കഴിഞ്ഞു. എല്ലാ സർക്കാർ രേഖകളിലും ഇനി അയിരൂർ കഥകളി ഗ്രാമം എന്നായിരിക്കും അടയാളപ്പെടുത്തുക. എങ്ങനെയാണ് കഥകളിയോട് അയിരൂരിന് ഇത്രയേറെ ഇഷ്ടം തോന്നിയത്? എന്തുകൊണ്ടാണ് ആ ഗ്രാമം സ്വന്തം പേര് കഥകളിയോടു ചേർത്തു വച്ചത്? അറിയാം ആ വിശേഷങ്ങൾ, കാണാം വിഡിയോ...
നിങ്ങളെ ഞങ്ങൾ നാടകം കളിക്കുന്നവരാക്കിമാറ്റാം എന്ന് ആശംസിച്ച് കൈ കൊടുക്കുന്നത് തൃശൂർ രംഗചേതനയാണ്. ആ കൈകളിൽ പിടിച്ച് അരങ്ങിൽ കയറിയവരിൽ കുട്ടികളുണ്ട്, തൊഴിലാളികളുണ്ട്, എൻജിനീയർമാരുണ്ട്, സർക്കാർ ജീവനക്കാരുണ്ട്, മാനസിക വെല്ലുവിളി നേരിടുന്നവരുണ്ട്, ആദിവാസികളുണ്ട്... ജീവിതത്തിന്റെ സമസ്തമേഖലകളിലും പെട്ടവരുണ്ട്. വമ്പൻ തിയറ്റർ ഗ്രൂപ്പുകളുടെ പ്രകടനങ്ങൾകണ്ട് വേദിക്കുമുന്നിൽ അമ്പരന്നിരിക്കുന്ന നാടകപ്രേമിയോട്, വരൂ.. നിങ്ങൾക്കും നാടകത്തിൽ ഇടമുണ്ടെന്നു പറഞ്ഞ് അരങ്ങിന്റെ അകം കാണിക്കുകയാണ് രംഗചേതനയെന്ന നാടകസംഘം. ആർക്കും ഇവരോടൊപ്പം ചേരാം. അംഗത്വ ഫീസില്ല, വലുപ്പചെറുപ്പമില്ല - ഒരു നിബന്ധന മാത്രം - നാടകത്തോടു പ്രണയമുണ്ടാകണം. നാടകം എല്ലാ ജനവിഭാഗങ്ങൾക്കുമുള്ളതാണെന്ന ബോധ്യത്തോടെ 43 വർഷം പിന്നിടുമ്പോൾ മാർച്ച് 27ന്, ഈ ലോകനാടകദിനത്തിൽ, രംഗചേതന ഓർമിപ്പിക്കുന്നത് നാടകത്തിലെ സോഷ്യലിസത്തെക്കുറിച്ചാണ്. അരങ്ങിൽ എല്ലാവർക്കും ഇടംവേണമെന്നതിനെക്കുറിച്ചാണ്. വർഷങ്ങൾ നീണ്ട സജീവ പ്രവർത്തനം രംഗചേതനയെ പഠിപ്പിച്ചത് ഈ നിലപാടാണ് - അരങ്ങിടം എല്ലാവർക്കും അവകാശപ്പെട്ടതാണ്...!
ദൂരെ നിന്നാണെങ്കിൽ പോലും അതിന്റ നടപ്പു കണ്ട്, കൊമ്പും തുമ്പിക്കയ്യും കണ്ട്, ആനയുടെ പേരും ഊരും കഥയും പറയും നമ്മൾ മലയാളികൾ. അത്രയ്ക്ക് ആനപ്രാന്താണ് നമുക്ക്. ആനയോളം പ്രൗഢിയുള്ളൊരു ജീവിയുണ്ടോയെന്നു വരെ ചോദിച്ചു പോകും. എന്താ ആ തലപ്പൊക്കം...! ഉത്സവത്തിലേക്ക് നടന്നുകയറിയ ആ ഒരു രംഗം; വർണനാതീതമാണത്. നാടിന്റെ മുക്കിലും മൂലയിലും അത്രയേറെ ആരാധകരുമുണ്ട് ആനകൾക്ക്. പലയിടത്തും ഫാൻസ് ക്ലബുകൾ വരെയുണ്ട്. ഏതിരുട്ടത്തു വച്ചു കണ്ടാലും ആനയുടെ പേരു പറയാനാകുന്ന ആനപ്രേമികളുടെയും നാടാണ് കേരളം. എന്നാൽ ഉത്സവത്തിനും മറ്റും ആനയിങ്ങനെ സുന്ദരനായി തലയുയർത്തി അനുസരണ കാണിച്ച് നിൽക്കുന്നതിന് കാരണക്കാരായ പാപ്പാന്മാരുടെ ജീവിതത്തിന് അത്രത്തോളം പ്രൗഢിയുണ്ടോ? ആനപ്പുറത്ത് കയറുമ്പോഴുള്ളത്ര ഗമയും ചന്തവും നിറഞ്ഞതാണോ അവരുടെ ജീവിതം? ആന ആരാധകർ ഇവരുടെ അധ്വാനത്തിന്റെ വില തിരിച്ചറിയുന്നുണ്ടോ? കിലോമീറ്ററുകളോളം നടന്നിരുന്ന കാലത്തിൽനിന്ന് വാഹനങ്ങളിലേക്കു മാറി ഇപ്പോള്‍ ആനയുടെയും പാപ്പാന്റെയും യാത്ര. ജീവിതത്തിലെ ആ മാറ്റം വരുമാനത്തിലുമുണ്ടായിട്ടുണ്ടോ? ആനപ്പാപ്പാനാകാൻ വീടു വിട്ടു പോയ കുട്ടികളെപ്പറ്റിയുള്ള വാർത്ത വരെ നമ്മൾ വായിച്ചു. അങ്ങനെ ആർക്കും ആനപ്പാപ്പാനാകുമോ? എന്താണ് അതിന്റെ യോഗ്യത? എത്ര ശമ്പളം കിട്ടും? ‘ഇമ്മിണി ബല്യ’ ഒരാനയെ എങ്ങനെയാണ് ‘ഇത്തിരിക്കുഞ്ഞൻ’ മനുഷ്യൻ ഒരു തോട്ടിയുടെ അറ്റത്ത് വിറപ്പിച്ചു നിർത്തുന്നത്? വലിയൊരു ‘ആന’ക്കഥ തന്നെയാണ് പാപ്പാന്റെയും. അതിലേക്കാണ് ഈ യാത്ര..
Results 1-20 of 89