പരസ്പരം നോക്കി നിൽക്കുന്ന നഗ്ന മോഡലുകൾ, എക്സിബിഷൻ കാണാൻ അവർക്കിടയിലൂടെ നീങ്ങണം; അഭിനന്ദനവും വിമർശനവും
Mail This Article
വ്യത്യസ്തമായ പല ആർട്ട് ഇന്‍സ്റ്റലേഷൻസും ലോകത്തിന്റെ വിവിധയിടങ്ങളിൽ കാണാനാകും. ലണ്ടനിലെ റോയൽ അക്കാദമി ഓഫ് ആർട്സിലെ സെർബിയൻ ആർട്ടിസ്റ്റ് മറീന അബ്രമോവിച്ചിന്റെ പ്രദർശനം കൺവെൻഷണൽ രീതികളെ തകർക്കുകയാണ്. ഈ ആർട്ട് ഇൻസ്റ്റലേഷൻ കാണണമെങ്കിൽ രണ്ടു നഗ്ന മോഡലുകൾക്കിടയിലൂടെ നടന്നു നീങ്ങണം.
ഒരു പുരുഷ മോഡലും ഒരു സ്ത്രീ മോഡലുമാണ് കവാടത്തിൽ മുഖാമുഖം നോക്കി നഗ്നരായി നിൽക്കുന്നത്. ഇവർക്കിടയിലൂടെ ഞെരുങ്ങി നീങ്ങി വേണം അകത്തു കടക്കാൻ. നഗ്ന മോഡലുകൾക്കിടയിലൂടെ നടക്കുന്നതിൽ അസ്വസ്ഥത തോന്നുന്നവർക്കായി പ്രത്യേക കവാടവും ഒരുക്കിയിട്ടുണ്ട്.
ധീരവും വ്യത്യസ്തവുമായ കലാസൃഷ്ടികൾക്കു പേരുകേട്ട കലാകാരിയാണ് 76 കാരിയായ മറീന അബ്രമോവിച്ച്. അപകടസാധ്യതയുള്ള വസ്തുക്കളെ ഉൾക്കൊള്ളുന്ന ഇന്ററാക്ടീവ് പെർഫോമൻസായ 'റിഥം 0', ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ 3 മാസം നിശബ്ദമായിരുന്ന ഇൻസ്റ്റലേഷനെല്ലാം മറീനയുടെ മികച്ച കലാസൃഷ്ടികളാണ്.
ആർട് എക്സിബിഷന് അഭിനന്ദനവും വിമർശനവും ലഭിക്കുന്നുണ്ട്. ശരീരത്തിന്റെ പ്രാധാന്യത്തെയും രാഷ്ട്രീയത്തേയും പ്രശ്നവത്ക്കരിക്കുന്നതാണ് പ്രദർശനമെന്നും അകത്തേക്ക് കയറാൻ ഏറെ പ്രയാസമാണെന്നുമെല്ലാം പലരും പ്രതികരിച്ചു.
Content Highlights: To enter this art exhibition in London, you need to squeeze through 2 nude models