ADVERTISEMENT

45 വയസ്സുണ്ട് ബോളിവുഡിന്റെ പ്രിയതാരം കാജോളിന്. പക്ഷേ, ഷാരുഖാനൊപ്പം ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെയിൽ’ പ്രണയിച്ചു തകർത്ത പെൺകുട്ടിയാണ് ഇന്നും പ്രേക്ഷകരുടെ മനസ്സിലുള്ളത്. പ്രായം കൂടുംതോറും കാജോളിന് സൗന്ദര്യം കൂടുകയാണെന്ന് അവർ പറയും. ഒരു ഷോയിൽ സൗന്ദര്യം സംരക്ഷിക്കാൻ ചെയ്യുന്ന കാര്യങ്ങൾ ബോളിവുഡിന്റെ പ്രണയനായിക വെളിപ്പെടുത്തി. ഇതാ കാജോളിന്റെ സൗന്ദര്യ രഹസ്യം. 

സിടിഎംആർ വിട്ടൊരു കളിയില്ല

സിടിഎം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ക്ലെൻസിങ്, ടോണിങ്, മോയിസ്ച്വറൈസിങ് എന്നിവ കാജോൾ കൃത്യമായി ചെയ്യും. ഉറങ്ങുന്നതിനു മുൻപ് മേക്കപ്പ് ഒന്നും മുഖത്തില്ല എന്ന് ഉറപ്പുവരുത്തും. ‘‘ദിവസവും രണ്ടു തവണ നന്നായി മുഖം കഴുകണം. പുറത്തേക്ക് പോകുന്നതിനു മുൻപ് സൺസ്ക്രീൻ പുരട്ടും’’– കാജോൾ ഒരു അഭിമുഖത്തിൽ പറഞ്ഞു.

kajol-2

ഉറക്കം ഇല്ലാതെ പറ്റില്ല

നന്നായി ഉറങ്ങിയില്ലെങ്കിൽ എന്തുെചയ്തിട്ടും കാര്യമില്ല എന്നാണ് കാജോളിന്റെ പക്ഷം. ഏതു സാഹചര്യത്തിലും മികച്ച ഉറക്കം ഉറപ്പാക്കാൻ താന്‍ ശ്രമിക്കാറുണ്ട് എന്നു കാജോൾ പറയുന്നു.

വെള്ളമാണ് എല്ലാ

ചർത്തിന്റെ മൃദുലതയും തിളക്കുവും നിലനിർത്താൻ ആവശ്യമായ ജലം ശരീരത്തില്‍ ഉണ്ടാകണമെന്ന് കാജോൾ പറയുന്നു.  ദിവസവും 10 ഗ്ലാസ് വെള്ളം കാജോൾ കുടിക്കും

kajol-1

പച്ചക്കറികൾക്ക് പ്രാധാന്യം

ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കാറുണ്ട്. ശരീരത്തിൽ മികച്ച രീതിയിൽ ഇവ പ്രവർത്തിക്കുന്നണ്ട് എന്നാണ് കാജോളിന്റെ അനുഭവം.

അത്യാവശ്യം വേണ്ടത് ബാഗിലുണ്ട്

ലിപ് ബാമും കാജലും ബാഗിൽ എപ്പോഴും കരുതുന്ന കൂട്ടത്തിലാണ് കജോൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com