ADVERTISEMENT

താരസുന്ദരി തബുവിന് 50 വയസ്സായി. എന്നാൽ കാഴ്ചയിൽ ഇപ്പോഴും മുപ്പത് വയസ്സേ തോന്നൂ. പ്രായത്തെ അകറ്റി നിർത്തി, ചർമത്തിന്റെ യുവത്വം കാത്തുസൂക്ഷിക്കാന്‍ തബു പിന്തുടരുന്നതെന്തെന്നു നോക്കാം.

∙ ഉറക്കം 

സൗന്ദര്യ സംരക്ഷണത്തിൽ ഉറക്കത്തിന് അതിയായ പ്രാധാന്യമുണ്ട്. രക്തചംക്രമണം കൃത്യമായി നടക്കാനും ഇതിലൂടെ ചർമത്തിന് സ്വാഭാവികമായ തിളക്കം തോന്നിക്കാനും ഉറക്കം സഹായിക്കുന്നു. ‘ബ്യൂട്ടി സ്ലീപ്’ ചർമത്തിന്റെ ആരോഗ്യത്തിന് അനിവാര്യം എന്നാണ് തബുവിന്റെ അഭിപ്രായം. അതുകൊണ്ട്, ദിവസവും 8 മണിക്കൂർ ഉറക്കം താരത്തിന് നിർബന്ധമാണ്.

∙ DIY രഹസ്യം

tabu-0112

സെൻസിറ്റീവ് ചർമം ആയതുകൊണ്ടുതന്നെ തബു കെമിക്കലുകൾ അടങ്ങിയ സ്‌ക്രബ്ബുകൾ ഉപയോഗിക്കാറില്ല. വീട്ടിൽത്തന്നെ ഉണ്ടാക്കുന്ന സീ സാൾട്ട്-പെട്രോളിയം ജെല്ലി സ്‌ക്രബ് ആണ് തബു ഉപയോഗിക്കുന്നത്. ചർമം എക്സ്ഫോളിയേറ്റ് ചെയ്യാൻ ഇതു സഹായിക്കും. 

∙ സൗന്ദര്യത്തിന് ഭക്ഷണം 

സൗന്ദര്യ സംരക്ഷണത്തിലും ഭക്ഷണത്തിന് പ്രാധാന്യമുണ്ട്. വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയ പഴങ്ങളാണ് മുഖ്യം. തേങ്ങാവെള്ളം കുടിക്കുന്നതും ചർമത്തിന് തിളക്കം നൽകുമെന്നു തബു പറയുന്നു.

tabu-0113

∙ പ്രകൃതിയുടെ വഴിയേ 

പ്രകൃതിദത്തമായ വസ്തുക്കളാണ് ചർമ സംരക്ഷണത്തിനായി ഉപയോഗിക്കുന്നവയിൽ ഏറെയും. അതാണു പ്രായത്തെ അകറ്റി നിർത്താൻ സഹായിക്കുന്നതെന്നു തബു പറയുന്നു.

English Summary : Beauty Tips from Actress Tabu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com