ഹെയർ സ്‌ട്രെയ്റ്റനിങ് കരുതലോടെ വേണം; കാത്തിരിക്കുന്നത് 5 പ്രശ്നങ്ങൾ
Mail This Article
മുടിയുടെ അനന്തമായ ഫാഷന്‍ സാധ്യതകള്‍ പരീക്ഷിക്കുന്നത് തെറ്റല്ല. എന്നാല്‍ പരീക്ഷണങ്ങള്‍ മുടിയുടെ ആരോഗ്യം മറന്ന് വേണ്ട എന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. ഹെയർ സ്ട്രെയ്റ്റനർ പോലുള്ള ഹോട്ട് സ്റ്റൈലിങ് ടൂളുകളുടെ അമിത ഉപയോഗം നല്ലതല്ല എന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. അഞ്ച് പ്രശ്നങ്ങളാണ് അവര്‍ മുഖ്യമായും ചൂണ്ടിക്കാട്ടുന്നത്.
∙ വരൾച്ച
ഹെയര്‍ സ്‌ട്രെയ്റ്റനിങ് മുടിയിലെ ഈര്‍പ്പം വലിച്ചെടുത്ത് അതിനെ വല്ലാതെ വരളാൻ കാരണാകും. അത് പതിവാകുന്നത് മുടിയുടെ ആരോഗ്യം നശിക്കുന്നു.
∙ ഉണങ്ങിയ ശിരോചര്‍മം
ശിരോചര്‍മത്തിന്റെ ഈര്‍പ്പം നിലനിർത്താന്‍ ശരീരം ചില എണ്ണകൾ ഉദ്പാദിപ്പിക്കുന്നുണ്ട്. സ്ഥിരമായി സ്‌ട്രെയ്റ്റനിങ് ചെയ്യാന്‍ ചൂട് കൊടുക്കുന്നത് ശിരോചർമത്തിലെ ഈ എണ്ണയെ നീക്കം ചെയ്യും. ഇത് തലയിൽ ചൊറിച്ചിലിന് കാരണമാകും.
∙ മുടി കൊഴിച്ചില്‍, പൊട്ടല്‍
പ്രകൃതിദത്തമല്ലാത്ത ചൂടാണ് മുടിയില്‍ സ്‌ട്രെയ്റ്റനിങ് സമയത്ത് ഏല്‍പ്പിക്കുന്നത്. ഇത് മുടിയുടെ ബലം കുറയ്ക്കുകയും മുടി പൊട്ടാനും കൊഴിയാനും ഇടയാക്കുകയും ചെയ്യും.
∙ മുടിയുടെ ഘടന
മുടിയെ പരിചരിക്കുന്ന വിധം, കഴിക്കുന്ന ആഹാരം തുടങ്ങി പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും മുടിയുടെ ഘടന. സ്ഥിരമായി ചൂട് പ്രയോഗിച്ചാല്‍ സ്വാഭാവികമായ ഘടന നഷ്ടപ്പെട്ട് മുടി മങ്ങലേറ്റതു പോലെയാകും.
∙ പിളര്‍പ്പ്
മുടി പിളർപ്പിനെ കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ടാവും. മുടിയുടെ അറ്റത്തു നിന്നാണ് അവയുടെ പിളർപ്പ് തുടങ്ങുന്നത്. സ്ഥിരമായ സ്‌ട്രെയ്റ്റനിങ് മുടി ഉണക്കുമെന്നതിനാല്‍ അവ പിളരാനുളള സാധ്യത വര്‍ധിക്കുന്നു.
English Summary : Side Effects of Hair Straightening