ADVERTISEMENT

മുഖത്തെ അമിതരോമവളർച്ച കാരണം ബുദ്ധിമുട്ട് നേരിടുന്ന ഒത്തിരി സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. പലരും ഇത്തരം രോമങ്ങൾ ഷേവ് ചെയ്ത് കളയുകയാണ് പതിവ്. എന്നാൽ അത് രോമവളർച്ച കൂട്ടും എന്നല്ലാതെ ശാശ്വതമായുള്ള ഒരു പരിഹാരമല്ല. മറ്റുചിലർ ആവട്ടെ വാക്സിങ് ചെയ്ത് രോമം കളയും എന്നാൽ വേദന ഓർക്കുമ്പോൾ ചെയ്യാനും പേടി തന്നെ. എന്നാൽ ഇനി വേദനയും പേടിയും ഒന്നും വേണ്ട. അമിത രോമ വളർച്ച തടയാൻ വീട്ടിൽ തന്നെ തയ്യാറാക്കാം ഒരു കിടിലൻ ഫേസ് മാസ്ക്. ആദ്യം നമുക്ക് ചേരുവകൾ പരിചയപ്പെടാം.

ഓട്സ്

കഴിക്കാൻ മാത്രമല്ല ഓട്സിൽ അടങ്ങിയിരിക്കുന്ന പല ഗുണങ്ങളും ചർമത്തിന് ഏറെ നല്ലതാണ്. ചർമത്തിൽ നല്ലൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ ഓട്സിന് കഴിയും. ചർമത്തെ ക്ലെൻസ് ചെയ്യാനും അതുപോലെ മൃതകോശങ്ങളെ പുറന്തള്ളാനും ഓട്സ് സഹായിക്കും. കൂടാതെ ചർമത്തെ ബാക്ടീരിയകളിൽ നിന്ന് സംരക്ഷിക്കാനും ചൊറിച്ചിൽ പോലെയുള്ള പ്രശ്നങ്ങൾ മാറ്റാനും ഓട്സ് നല്ലതാണ്.

തേൻ

ചർമത്തിന്റെ മിക്ക പ്രശ്നങ്ങൾക്കുമുള്ള പരിഹാരം തേനിലുണ്ട്. ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ് തേൻ. തേനിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമത്തിനു മികച്ചതാണ്. പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ ഇല്ലാതാക്കാൻ തേൻ മികച്ച പരിഹാരമാണ്. മാത്രമല്ല മുഖക്കുരു, വീക്കം, ചുവപ്പ് തുടങ്ങിയ പ്രശ്നങ്ങളൊക്കെ പാടെ മാറ്റാനും തേൻ സഹായിക്കും.

കരിഞ്ചീരകം

ചർമത്തിലെ മിക്ക പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ കരിഞ്ചീരകം സഹായിക്കാറുണ്ട്. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ് കരിഞ്ചീരകം. മുഖത്തെ തിണർപ്പും, കറുത്ത പാടുകൾ പോലെയുള്ള പ്രശ്നങ്ങൾ മാറ്റാനും കരിഞ്ചീരകം വളരെ നല്ലതാണ്. കൂടാതെ ചർമത്തിലെ സുഷിരങ്ങളെ വ്യത്തിയാക്കി അഴുക്കിനെ കളയാനും ഇത് സഹായിക്കാറുണ്ട്.

മാസ്ക് തയാറാക്കുന്ന വിധം

ആദ്യം തന്നെ പാടയില്ലാത്ത പാലിലേക്ക് കരിഞ്ചീരകം പത്ത് മിനിറ്റ് കുതിർത്ത് വയ്ക്കണം. ശേഷം ഇതിലേക്ക് ഓട്സ് പൊടിച്ചതും തേനും ചേർത്ത് നന്നായി അരച്ച് പേസ്റ്റ് തയാറാക്കുക. ഈ പേസ്റ്റ് മുഖത്തിട്ട് ഒരു 20 മിനുട്ട് വരെ വയ്ക്കാം. നന്നായി പായ്ക്ക് ഉണങ്ങിയ ശേഷം വെള്ളം ഉപയോഗിച്ച് കഴുകി വ്യത്തിയാക്കണം. ആഴ്ചയിൽ രണ്ട് ദിവസം ഇങ്ങനെ ചെയ്ത് നോക്കൂ. മാറ്റം നിങ്ങൾ കണ്ടറിയും

English Summary:

Oats, Honey & Black Cumin for Smooth Skin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com