ഇവൾ എന്റെ ഇസ, അച്ഛനായ സന്തോഷം പങ്കുവച്ച് രഞ്ജിത്ത് രാജ്
Mail This Article
×
അച്ഛനായ സന്തോഷം പങ്കുവച്ച് സീരിയൽ താരം രഞ്ജിത്ത് രാജ്. ജൂലൈ മൂന്നിനാണ് രഞ്ജിത്ത്–ധന്യ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്. കുഞ്ഞിനെ എടുത്തു നിൽക്കുന്ന ചിത്രം രഞ്ജിത്ത് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.
‘‘എന്റെ ജീവന്‍ എന്റെ കൈകളില്‍. ഇവളാണ് ഇസബെല്‍ രഞ്ജിത്ത്. എന്റെ ഇസ’’– ചിത്രത്തിനൊപ്പം രഞ്ജിത്ത് കുറിച്ചു. രഞ്ജിത്തിന്റെയും ധന്യയുടെയും അമ്മമാർ കുഞ്ഞിനെ എടുത്തിരിക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.
സിനിമാ നടി ഉഷയാണ് രഞ്ജിത്തിന്റെ അമ്മ. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് രഞ്ജിത്ത് ശ്രദ്ധേയനായത്.
ഇതിലെ ജയിംസ് എന്ന കഥാപാത്രത്തിനോടുള്ള ധന്യയുടെ ആരാധനയാണ് ഇവർ പരിചയപ്പെടാനും പ്രണയത്തിലാകാനും വഴിയൊരുക്കിയത്. 2017 മെയ് 8ന് ആയിരുന്നു ഇവരുടെ വിവാഹം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.