ADVERTISEMENT

പ്രവാസികൾ നാട്ടിലെത്തുമ്പോൾ അവരെ പേടിച്ച് സ്വീകരിക്കാതിരിക്കരുതെന്ന് അഭ്യർഥിച്ച് നടി വീണ നായർ. അത്തരത്തിലുള്ള ചില വാർത്തകൾ ഇക്കാലയളവിൽ ശ്രദ്ധയില്‍പ്പെട്ടെന്നും വളരെയധികം വേദന തോന്നിയെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വീണ പറയുന്നു. അജ്മാനിലാണ് വീണയും കുടുംബവും താമസിക്കുന്നത്.

വീണ നായരുടെ കുറിപ്പ് വായിക്കാം ;

പ്രവാസികൾ

കൊറോണ കാരണം ആയിരക്കണക്കിന് ആൾക്കാരുടെ ജോലിയാണ് പോയത്. എങ്ങനേലും ഒരു ഫ്ലൈറ്റ് പിടിച്ചു നാട്ടിൽ എത്തുമ്പോൾ നാട്ടുകാരും വീട്ടുകാരും അവരെ സ്വീകരിച്ചില്ലെങ്കിൽ...(എല്ലാരും അങ്ങനെ ആണെന്നല്ല) എന്താല്ലേ അവസ്ഥ? പല വാർത്തകൾ കാണുമ്പോഴും ഒത്തിരി വേദന ഉണ്ട്. മനസ്സിൽ വേദന കടിച്ചമർത്തി കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടി ജീവിക്കുന്നവരാണ് പ്രവാസികൾ. കൊറോണയെ നമ്മൾ ഭയക്കുകയല്ല വേണ്ടത്. കരുതൽ എടുക്കകയാണ്. പ്രവാസികൾ നാട്ടിലേക്കു എത്തുമ്പോൾ അവരെ പേടിച്ചു അടുപ്പിക്കാതിരിക്കരുത്..... ഈ സമയത്തു പ്രവാസികൾക്ക് സ്വന്തം നാടും വീടും വീട്ടുകാരുമേ ഉള്ളു താങ്ങായും തണലായും. ഞാൻ അജ്മാനിൽ ആണ് താമസം. എനിക്കറിയാം ഇവിടെ ഓരോ ദിവസവും എത്ര ആളുകളുടെ ജോലി ആണ് പോയ്ക്കൊണ്ടിരിക്കുന്നത് എന്ന്. ജനിച്ച മണ്ണാണ് ഞങ്ങടെ എല്ലാം ബലം... stay safe....#njanorupravasi 

View this post on Instagram

പ്രവാസികൾ കൊറോണ കാരണം ആയിരക്കണക്കിന് ആൾക്കാരുടെ ജോലിയാണ് പോയത്... എങ്ങനേലും ഒരു ഫ്ലൈറ്റ് പിടിച്ചു നാട്ടിൽ എത്തുമ്പോൾ നാട്ടുകാരും വീട്ടുകാരും അവരെ സ്വീകരിച്ചില്ലെങ്കിൽ...(എല്ലാരും അങ്ങനെ ആണെന്നല്ല ) എന്താല്ലേ അവസ്ഥ? ഒത്തിരി വേദന ഉണ്ട് പല വാർത്തകൾ കാണുമ്പോൾ മനസ്സിൽ വേദന കടിച്ചമർത്തി കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടി ജീവിക്കുന്നവരാണ് പ്രവാസികൾ...കൊറോണയെ നമ്മൾ ഭയക്കുകയല്ല വേണ്ടത്. കരുതൽ എടുക്കകയാണ്. പ്രവാസികൾ നാട്ടിലേക്കു എത്തുമ്പോൾ അവരെ പേടിച്ചു അടുപ്പിക്കാതിരിക്കരുത്..... ഈ സമയത്തു പ്രവാസികൾക്ക് സ്വന്തം നാടും വീടും വീട്ടുകാരുമെ ഉള്ളു താങ്ങായും, തണലായും .. ഞാൻ അജ്മാനിൽ ആണ് താമസം... എനിക്കറിയാം ഇവിടെ ഓരോ ദിവസവും എത്ര ആളുകളുടെ ജോലി ആണ് പോയ്ക്കൊണ്ടിരിക്കുന്നത് എന്ന് .... ജനിച്ച മണ്ണാണ് ഞങ്ങടെ എല്ലാം ബലം... stay safe.... #njanorupravasi

A post shared by veena nair (@veenanair143) on

English Summary : Actress Veena Nair about Pravasi life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com