രണ്ടാം വിവാഹവാർഷികം ആഘോഷിച്ച് ശരണ്യ ആനന്ദ്
Mail This Article
രണ്ടാം വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് നടി ശരണ്യ ആനന്ദ്. ഭർത്താവ് മനേഷ് രാജനൊപ്പമുള്ള ചിത്രവും ഹൃദ്യമായ കുറിപ്പും താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. സുഖദുഃഖങ്ങൾ പങ്കിട്ട്, ഉയർച്ചകളിലും താഴ്ചകളിലും ജീവിതക്കാലം മുഴുവൻ ഒന്നിച്ച് മുന്നോട്ട് പോകാമെന്ന് ശരണ്യ കുറിച്ചു.
നവംബർ 4ന് ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു സിനിമ–സീരിയിൽ താരമായ ശരണ്യയും വ്യവസായിയായ മനേഷും വിവാഹിതരായത്. കുടുംബവിളക്ക് സീരിയലിലെ വേദിക എന്ന കഥാപാത്രത്തിലൂടെയാണ് ശരണ്യ ശ്രദ്ധ നേടിയത്. ആകാശഗംഗ 2, ചങ്ക്സ്, മാമാങ്കം എന്നിങ്ങനെ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ശരണ്യയുടെ കുറിപ്പ് വായിക്കാം:
രണ്ട് വർഷം മുമ്പ് എന്റെ സോൾമേറ്റിന് വിവാഹം ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഞാന്‍ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു മനീഷ് രാജൻ. നീയെന്നാൽ എന്റെ ലോകമാണ്. നിങ്ങളുടെ സാഹസിക ജീവിതത്തെയും നിർഭയത്വത്തെയും ഞാൻ ഇഷ്ടപ്പെടുന്നു. ആളുകളെയും ആശയങ്ങളെയും ഒന്നിപ്പിക്കാനുള്ള കഴിവും ഇഷ്ടമാണ്. നിങ്ങൾ ഈ ലോകത്തിലേക്ക് കൊണ്ടുവരുന്ന എല്ലാ മഹത്തായ കാര്യങ്ങൾക്കുമൊപ്പം യാത്ര ചെയ്യാൻ ഞാൻ കാത്തിരിക്കുന്നു. ഹാപ്പി ആനിവഴ്സറി.
‘‘നിങ്ങളെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു. ജീവിതത്തിൽ ഇനിയുള്ള കാലം മുഴുവൻ നിങ്ങളെ സ്നേഹിക്കുമെന്ന് ഞാൻ വാക്ക് നൽകുന്നു. നിങ്ങളെ വിശ്വസിക്കുകയും പ്രതീക്ഷയർപ്പിക്കുകയും ഏതൊരു അവസ്ഥയിലും ഒപ്പം നിൽക്കുമെന്നും വാക്ക് നൽകുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് മറികടക്കാനാകാത്ത പ്രതിസന്ധികളില്ല’’– എന്നും മറ്റൊരു ചിത്രം പങ്കുവച്ച് ശരണ്യ കുറിച്ചിട്ടുണ്ട്.