ഉയരം കുറവായതിനാൽ പ്രണയം നിരസിച്ചു, 66 ലക്ഷം രൂപയ്ക്ക് നീളം വെക്കാനുള്ള സർജറി ചെയ്ത് യുവാവ്
Mail This Article
പല കാര്യങ്ങളും പറഞ്ഞു പ്രണയത്തിൽ നിന്നും വിവാഹത്തില്‍ നിന്നുമെല്ലാം പലരും പിൻമാറുന്നതു നമ്മൾ കണ്ടിട്ടുണ്ട്. ഉയരം കുറവാണെന്ന് പറഞ്ഞും പലരും ലോകത്ത് പ്രണയവും വിവാഹവുമൊക്കെ നിരസിച്ചിട്ടുമുണ്ട്. അത്തരത്തിൽ റിജക്ഷൻ കിട്ടിയാൽ നമ്മൾ എന്തു ചെയ്യും ? അത്തരത്തിലൊരു വാർത്തയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഉയരം കുറഞ്ഞുപോയെന്ന് പറഞ്ഞ് പ്രണയം നിരസിച്ചതിനെ തുടർന്ന് നീളം വെക്കാനുള്ള സർജറി ചെയ്തിരിക്കുകയാണ് യുവാവ്.
ജോർജിയയിൽ നിന്നുള്ള ഇരുപത്തിയേഴുകാരനായ ഡെൻസൽ സിഗേർസ് എന്ന യുവാവാണ് ഉയരം വെക്കാനായി സർജറി ചെയ്തത്. 66 ലക്ഷം രൂപ ചെലവഴിച്ചാണ് സർജറി നടത്തിയത്. സർജറിക്ക് പിന്നാലെ ഇദ്ദേഹത്തിന്റെ ഉയരം അഞ്ചടി അഞ്ച് ഇഞ്ചിൽ നിന്ന് ആറടിയായി കൂടി.
തനിക്ക് നീളം കുറവാണെന്ന കാര്യം ഡെൻസിലിനെ വർഷങ്ങളോളം അലട്ടിയിരുന്നു. കൗമാര പ്രായത്തിൽ നീളമില്ലാത്തതിനെ തുടർന്ന് പ്രണയം നിരസിക്കപ്പെട്ടതും അവനെ വേട്ടായാടി. അതിനു പിന്നാലെയാണ് ഉയരം വർധിപ്പിക്കാനുള്ള വഴികൾ അദ്ദേഹം തേടിയത്. അങ്ങനെയാണ് ഉയരം വർധിക്കാനായി സർജറി ചെയ്തത്. എന്റെ ജീവിതകാലം മുഴുവൻ, എന്നെ ഒരു ചെറിയ വ്യക്തിയായി കാണാൻ ഞാൻ പാടുപെട്ടു എന്നും ഇപ്പോൾ അതിന് മാറ്റം വന്നു എന്നും ഇതിലൂടെ എന്റെ ജീവിതത്തെ ഞാൻ കാണുന്ന രീതി മാറ്റാൻ എനിക്ക് അവസരം ലഭിച്ചു എന്നും ഡെൻസൽ പറഞ്ഞു.