സൗന്ദര്യം വർധിപ്പിക്കാൻ സർജറി, വർഷങ്ങൾ നീണ്ട ആരോഗ്യപ്രശ്നം; നടിയും മോഡലുമായ സിൽവിന ലൂണ അന്തരിച്ചു
Mail This Article
അർജന്റീനിയൻ നടിയും മോഡലുമായ സിൽവിന ലൂണ (43) പ്ലാസ്റ്റിക് സർജറി മൂലമുണ്ടായ ആരോഗ്യപ്രശ്നത്തെ തുടർന്നു മരിച്ചു. സൗന്ദര്യം വർധിപ്പിക്കാനായി 2011ലാണ് സിൽവിന ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഏറെ നാളായി ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുകയായിരുന്നു.
സർജറിക്ക് പിന്നാലെ നടിക്ക് വൃക്കയ്ക്ക് തകരാർ സംഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില മോശമായതിനെ തുടർന്ന് നടിയെ വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു.
വർഷങ്ങളായി കടുത്ത ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന അവർ കുറച്ചുകാലമായി ആശുപത്രിയിലായിരുന്നു. അനിബൽ ലോടോക്കി എന്ന കോസ്മറ്റിക് സർജനാണ് നടിയുടെ ശസ്ത്രക്രിയ നടത്തിയത്. അർജന്റീനയുടെ നാഷണൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഡ്രഗ്സ്, ഫുഡ് ആൻഡ് മെഡിക്കൽ ടെക്നോളജി നിരോധിച്ച പോളിമീഥൈൽ മെത്തക്രൈലേറ്റ് അടങ്ങുന്ന ദ്രാവകം നടിയുടെ ശരീരത്തിൽ പ്രയോഗിച്ചതായാണ് വിവരം. നടി ഉൾപ്പെടെ 4 സ്ത്രീകൾ നൽകിയ പരാതിയിൽ സർജൻ അനിബൽ ലോട്ടോക്കിയെ 4 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്.
ഈ വർഷം ഏപ്രിലിൽ മോഡലും കിം കർദാഷിയാന്റെ രൂപസാദൃശ്യവുമുള്ള ക്രിസ്റ്റീന ആഷ്ടെൻ ഗൂർകാനി പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെ മരിച്ചിരുന്നു.
Content Highlights: Silvina Luna | Surgery | Plastic Surgery | Beauty | Death | Lifestyle | Manoramaonline