ADVERTISEMENT

ഗർഭിണികളായ 5 ഭാര്യമാരുടെയും ബേബിഷവർ ഒരുമിച്ച് നടത്തി ന്യൂയോർക്ക് സ്വദേശിയായ യുവാവ്. സംഗീതഞ്ജനായ സെഡ്ഡി വില്ലാണ് 5 ഭാര്യമാരുടെയും ബേബിഷവർ ഒരുമിച്ച് നടത്തിയത്. അദ്ദേഹത്തിന്റെ പങ്കാളികളിലൊരാളായ ലിസി ആഷ്‍ലി സമൂഹ മാധ്യമത്തിലൂടെ ബേബിഷവറിന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്. 

ബോണി ബി, കെയ് മെറി, ജൈലിൻ വില, ലൈൻല കലിറ ഗല്ലേറി എന്നിവരാണ് ഡെഡ്ഡി വില്ലിന്റെ മറ്റു ഭാര്യമാർ. ജനുവരി 14നാണ് ബേബിഷവർ നടന്നതെന്നാണ് പോസ്റ്റിൽ കുറിച്ചത്. 5 പേരും ഭർത്താവിനൊപ്പം ഒരുമിച്ച് ബേബിഷവർ ആഘോഷമാക്കുന്ന ചിത്രങ്ങളും സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

‘സ്വാഗതം ലിറ്റിൽ സെഡ്ഡി വിൽസ് 1-5’. എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ‘തങ്ങളെല്ലാവരും സഹോദരന്‍മാരുടെ ഭാര്യമാരാണെന്ന പോലെയാണ് തോന്നുന്നത്. കുഞ്ഞുങ്ങളുടെ അച്ഛനെ വളരെയധികം ഇഷ്ടപ്പെടുന്നു. കുഞ്ഞ് ഒരു വലിയ കുടുംബത്തിൽ ജനിക്കുന്നതിന്റെ സന്തോഷമുണ്ട്’. ലിസി ആഷ്‍ലി പറഞ്ഞു. 

ബേബി ഷവർ വിഡിയോയിൽ 5 ഭാര്യമാരും നൃത്തം ചെയ്യുന്നതും ആഘോഷിക്കുന്നതുമെല്ലാം കാണാം. എന്നാൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിന് താഴെ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നു എന്നെല്ലാം പലരും പോസ്റ്റ് ചെയ്യുന്നുണ്ട്. ഇവരെല്ലാം എങ്ങനെ സന്തോഷത്തോടെ കഴിയുന്നു, ഇതൊന്നും വിശ്വസിക്കാനാകുന്നില്ല, ഇത് സത്യമാകരുതേ എന്നൊക്കെ പലരും കമന്റ് രേഖപ്പെടുത്തുന്നുണ്ട്. 

English Summary:

Five Women Pregnant at the Same Time, Hosts Joint Baby Shower

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com