ADVERTISEMENT

2005ലാണ് സംവിധായിക കിരണ്‍ റാവുവും ആമിര്‍ ഖാനും വിവാഹിതരായത്. 15 വര്‍ഷം നീണ്ട ദാമ്പത്യം 2021ല്‍ ഇരുവരും അവസാനിപ്പിച്ചു. ഇപ്പോഴിതാ ആമിര്‍ ഖാനുമായുള്ള ബന്ധത്തെ പറ്റിയും വിവാഹ മോചനത്തെ കുറിച്ചും സംസാരിക്കുകയാണ് കിരണ്‍. ഇരുവരും പരസ്പരം മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണെന്നും തങ്ങളുടെ ഇടയിൽ ഇതുവരെ വലിയ വഴക്കുകൾ ഉണ്ടായില്ലെന്നും അവർ വ്യക്തമാക്കി. കിരൺ റാവു സംവിധാനം ചെയ്യുന്ന ‘ലാപ്താ ലേഡീസ്’ എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ആമിർ ഖാനുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞത്.

വേർപിരിഞ്ഞതിന് ശേഷവും എങ്ങനെയാണ് ആമിർ ഖാനൊപ്പം ഒരു പ്രൊജക്ട് ചെയ്യുന്നത് എന്നതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു കിരൺ റാവുവിന്റെ മറുപടി. ‘വിവാഹ ജീവിതത്തിൽ വെല്ലുവിളികളുണ്ടെന്ന് നിരവധി പേർ പറയും. ഞങ്ങളുടെ കാര്യത്തിലും അത് ശരിയാണ്. ഞാനും അത്തരം കാര്യങ്ങൾ നേരിട്ടിട്ടുണ്ട്. എന്നാൽ, ഞാനും ആമിറും ഒരിക്കലും വഴക്കിട്ടിട്ടില്ല. അതു ചിലപ്പോൾ വിചിത്രമായി തോന്നിയേക്കാം. ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ട്. എന്നാല്‍ വലിയ വഴക്കുകളുണ്ടായിട്ടില്ല. ഞങ്ങൾ പരസ്പരം ബഹുമാനിക്കുന്നു, പരസ്പരം നന്നായി മനസ്സിലാക്കുന്നു. ഞങ്ങളുടെ ബന്ധം ഇങ്ങനെയാണ്. അത് അംഗീകരിക്കാൻ രണ്ടുപേരും തയാറായി. ഈ വിവാഹത്തിന്റെ ഗുണം അതായിരുന്നു’– കിരൺ റാവു പറഞ്ഞു. 

amir-khan1
ആമിർ ഖാൻ, കിരൺ റാവു, Image Credits: AFP

നേരത്തേയും ആമിറുമായുള്ള സൗഹൃദത്തെ പറ്റി കിരൺ റാവു പറഞ്ഞിരുന്നു. വിവാഹമോചിതരായപ്പോഴും ഇനിയുള്ള കാലം സന്തോഷത്തോടെ ഒരുമിച്ച് ഉണ്ടാകുമെന്നും ആമിറും കിരണും വ്യക്തമാക്കിയിരുന്നു. റീന ദത്തയുമായുളള 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ആമിര്‍ ഖാന്‍, സംവിധാന സഹായിയായിരുന്ന കിരണ്‍ റാവുവിനെ വിവാഹം ചെയ്തത്. ആസാദ് റാവു ഖാനാണ് ഈ ബന്ധത്തിലുള്ള മകന്‍. റീന ദത്തയില്‍ ഇറാ ഖാന്‍, ജുനൈദ് ഖാന്‍ എന്നീ മക്കളും ആമിറിനുണ്ട്.

amir-khan2
ആമിർ ഖാൻ, കിരൺ റാവു, Image Credits: PTI
English Summary:

Kiran Rao Shares Insight on Sustaining Friendship with Aamir Khan Post-Divorce

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com