ADVERTISEMENT

പെൺകുട്ടിയായതുകൊണ്ട് സ്വത്തിന്റെ പേരിൽ നേരിട്ട വിവേചനമാണ് ഒരു ഐഎഎസ് ഉദ്യോഗസ്ഥയായി തന്നെ മാറ്റിയതെന്ന് കോട്ടയം ജില്ലാകലക്ടർ വി.വിഘ്നേശ്വരി. പൂർവികസ്വത്ത് പെൺകുട്ടിക്ക് കൈമാറില്ലെന്ന അവസ്ഥയിൽ നിന്ന് സ്വന്തം വീടിന് അഭിമാനമാകണമെന്ന ചിന്തയാണ് സിവിൽ സർവീസിലേക്ക് എത്തിച്ചതെന്നും കോട്ടയം കലക്ടർ പറഞ്ഞു. വനിതാദിനത്തോടനുബന്ധിച്ച് മനോരമ ഓൺലൈൻ ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്ന് നടത്തിയ ഇന്റർകോളേജിയേറ്റ് മീറ്റ് ‘എംപവർ ഹെർ’ എന്ന പരിപാടിയുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. 

vigneshwari-ias-womensay
ഇന്റർകോളേജിയേറ്റ് മീറ്റ് എംപവർ ഹെറിൽ നിന്ന്, ചിത്രം: മനോരമ

‘ഇരുപത്തി രണ്ടാമത്തെ വയസ്സിലാണ് സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും ഒരു ഐഎഎസ്കാരിയാകണമെന്നും തോന്നിയത്. സ്ത്രീകൾക്ക് നേരെയുള്ള വിവേചനത്തിനെതിരെ പൊരുതാൻ എല്ലാവര്‍ക്കുമാകണം. സ്ത്രീകൾക്കും അവകാശങ്ങളുണ്ടെന്ന് ചിന്തിച്ചാൽ തീരാവുന്നതാണ് വിവേചനങ്ങൾ. പുരുഷൻമാരും ഇതിനെ പറ്റി ചിന്തിക്കണം’. വിഘ്നേശ്വരി ഐഎഎസ് പറഞ്ഞു. സ്ത്രീകൾക്ക് നൈറ്റ്‍ലൈഫ് എന്നത് പെട്ടെന്ന് ഒരു ദിവസം മാറ്റാൻ പറ്റുന്ന കാര്യമല്ലെന്നും അതിന് നിരന്തരമായ പരിശ്രമം വേണമെന്നും അതിനായി തന്റെ ഭാഗത്ത് നിന്നു ശ്രമങ്ങളുണ്ടാകുമെന്നും കലക്ടർ പറഞ്ഞു. 

വനിതാദിനത്തോട് അനുബന്ധിച്ച് മനോരമ ഓൺലൈൻ കൊച്ചി കാക്കനാട്ടെ ജെയിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ നടത്തിയ പരിപാടിയിൽ കേരളത്തിലുടനീളമുള്ള അമ്പതിലധികം കോളജുകളിൽ നിന്ന് മൂന്നൂറിലധികം വിദ്യാർഥിനികളാണ് പങ്കെടുത്തത്. മത്സരത്തിൽ സേക്രട്ട് ഹാര്‍ട്സ് ചാലക്കുടി ഓവറോൾ ചാംപ്യൻഷിപ്പും നേടി. സമാപന ചടങ്ങില്‍ ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം ജോസഫ്, മനോരമ ഓൺലൈൻ മാർക്കറ്റിങ് സീനിയർ ജനറൽ  ബോബി പോൾ, ജെയിൻ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസിലർ ഡോ. ജെ.ലത എന്നിവർ സംസാരിച്ചു. 

vigneshwari-ias-womensay2
ഇന്റർകോളേജിയേറ്റ് മീറ്റ് എംപവർ ഹെറിൽ നിന്ന്, ചിത്രം: മനോരമ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com