രാമായണകഥ ചിത്രീകരിച്ച സാരിയിൽ ആലിയ, സ്റ്റൈലിഷായി കങ്കണ; അയോധ്യയിൽ താരത്തിളക്കം
Mail This Article
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് ആഘോഷമായാണ് സംഘടിപ്പിക്കപ്പെട്ടത്. ചലച്ചിത്ര താരങ്ങളായ അമിതാബ് ബച്ചൻ, അഭിഷേക് ബച്ചൻ, കത്രീന കൈഫ്, വിക്കി കൗശൽ, രൺബീർ കപൂർ, ആലിയ ഭട്ട്, ആയുഷ്മാൻ ഖുറാന, തുടങ്ങി നിരവധി പേരാണ് ചടങ്ങിനെത്തിയത്. പ്രതിഷ്ഠാ ചടങ്ങിനെത്തിയ താരങ്ങളുടെ വസ്ത്രങ്ങളും ഇതിനിടെ ശ്രദ്ധ നേടി.
സ്റ്റൈലിഷ് ലുക്കിലാണ് ആലിയ ഭട്ടും രൺബീർ കപൂറും എത്തിയത്. പീകോക്ക് ഗ്രീൻ നിറത്തിലുള്ള സാരിയാണ് ആലിയ സ്റ്റൈൽ ചെയ്തത്. സാരിക്കൊപ്പം മാച്ചിങ് ഷാളും ശ്രദ്ധേയമായി. സാരിയിൽ ഗോൾഡൻ എംബ്രോയ്ഡറിയും ഫ്ലോറൽ ഡിസൈനും നൽകി. ആലിയയുടെ സാരിയിൽ നൽകിയ ബോർഡറാണ് എല്ലാവരുടെയും ശ്രദ്ധ നേടിയത്. രാമായണ ഇതിവൃത്തം പശ്ചാത്തലമാക്കിയുള്ള ചിത്രങ്ങളാണ് ബോർഡറിൽ നൽകിയത്. രാമനും ഹനുമാനുമെല്ലാം സാരിയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഐവറി നിറത്തിലുള്ള കുർത്തയും ധോത്തിയുമാണ് രൺബീർ ധരിച്ചത്. അതിന് മാച്ച് ചെയ്ത് ഒരു ഷാളും ഉൾപ്പെടുത്തി. ഷാളിൽ നിറയെ ഗ്രേ നിറത്തിലുള്ള ത്രെഡ് വർക്ക് നൽകി.
കത്രീന കൈഫും വിക്കി കൗശലും ഒരുമിച്ചാണ് ചടങ്ങുകൾക്കെത്തിയത്. ഗോൾഡൻ നിറത്തിലുള്ള സിൽക്ക് സാരിയാണ് കത്രീന തിരഞ്ഞെടുത്തത്. ബ്രൊക്കേഡ് എംബ്രോയ്ഡറി സാരിയിൽ നൽകിയിട്ടുണ്ട്. ഗോൾഡൻ നിറത്തിലുള്ള ഫുൾ സ്ലീവ് ബ്ലൗസാണ് സാരിക്ക് മാച്ച് ചെയ്തത്. ഐവറി നിറത്തിലുള്ള ബന്ദ്ഗാല കുർത്തയാണ് വിക്കി ധരിച്ചത്. സിൽക്ക് ദുപ്പട്ടയും മാച്ച് ചെയ്തു.
എത്‍നിക് വേഷത്തിൽ തന്നെയാണ് മാധുരി ദീക്ഷിത്തും ചടങ്ങിനെത്തിയത്. ഹെവി ഡിസൈനുകളോടു കൂടിയ സിൽക്ക് സാരിയാണ് മാധുരി ധരിച്ചത്. മഞ്ഞനിറത്തിലുള്ള സാരിയിൽ നിറയെ ഗോൾഡൻ ഡിസൈൻ നല്‍കി. മെറൂൺ നിറത്തിലുള്ള കുർത്ത ധരിച്ചാണ് മാധുരി ദീക്ഷിത്തിന്റെ ഭർത്താവ് ശ്രീറാം എത്തിയത്.
ഹെവി എംബ്രോയ്ഡറിയോടു കൂടിയ സാരിയാണ് കങ്കണ തിരഞ്ഞെടുത്തത്. ഐവറി നിറത്തിലുള്ള സാരിയിൽ ചുവപ്പ്, ഓറഞ്ച്, ഗോൾഡൻ നിറത്തിലുള്ള എബ്രോയ്ഡറി നൽകി. ചുവപ്പ് നിറത്തിലുള്ള ബ്ലൗസിലും ഹെവി വർക്കുകൾ നൽകിയിട്ടുണ്ട്. പച്ച കല്ലുകളുള്ള മാലയും കമ്മലുമാണ് മാച്ച് ചെയ്തത്.
വെള്ള നിറത്തിലുള്ള കുർത്തയും റെഡ് ജാക്കറ്റുമാണ് ആയുഷ്മാൻ ഖുറാന ധരിച്ചത്. വസ്ത്രത്തിനൊപ്പം വെള്ള നിറത്തിലുള്ള ജാക്കറ്റും പെയർ ചെയ്തു. വെള്ള നിറത്തിലുള്ള വസ്ത്രം തന്നെയാണ് ജാക്കി ഷ്റോഫും ധരിച്ചത്.
വെള്ള നിറത്തിലുള്ള കുർത്തയാണ് അമിതാ ബച്ചനും അഭിഷേക് ബച്ചനും ധരിച്ചത്.