ADVERTISEMENT

വ്യത്യസ്തമായ ഫാഷൻ ചോയിസുകൾ കൊണ്ട് എപ്പോഴും കയ്യടി നേടുന്ന താരമാണ് സാമന്ത. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടും സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ബ്ലാക്ക് ഔട്ട്ഫിറ്റിലാണ് സാമന്ത ഇത്തവണ ആരാധകരെ ഞെട്ടിച്ചത്. 

കോട്ടും പാന്റും മാത്രമുള്ള ഒരു പാന്റ് സ്യൂട്ടിലാണ് സാമന്ത എത്തിയത്. ഷർട്ട് ലെസ് ലുക്കിന് ഹൈലൈറ്റ് നൽകാൻ ലൂസ് പാന്റാണ് തിരഞ്ഞെടുത്തത്. ഷൈനി മെറ്റീരിയലാണ് വസ്ത്രത്തിന്റേത്. ജാക്കറ്റിൽ പോക്കറ്റും വലിയ ബട്ടനുകളും നൽകിയിട്ടുണ്ട്. ഗുച്ചി എന്ന ബ്രാൻഡിന്റെ വസ്ത്രമാണ് സാമന്തയുടേത്. 

samantha3
സാമന്ത, Image Credits: Instagram/samantharuthprabhuoffl
samantha3
സാമന്ത, Image Credits: Instagram/samantharuthprabhuoffl

സിംപിൾ മേക്കപ്പാണ് ഫോളോ ചെയ്തത്. സിൽവർ പ്ലാറ്റിനം ജുവലറി പെയർ ചെയ്തു. സെലിബ്രറ്റി സ്റ്റൈലിസ്റ്റും ഫാഷൻ ഡിസൈനറുമായ പ്രീതം ജുകൽക്കറാണ് സാമന്തയുടെ ലുക്കിന് പിന്നിൽ.  

samantha2
സാമന്ത, Image Credits: Instagram/samantharuthprabhuoffl
samantha2
സാമന്ത, Image Credits: Instagram/samantharuthprabhuoffl

നിരവധി പേരാണ് താരത്തിന്റെ പുത്തൻ ചിത്രത്തിന് കമന്റുമായെത്തുന്നത്. എന്തൊരഴകാണ്, സ്റ്റൈലിഷ് ലുക്ക് എന്നെല്ലാം ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. എന്നാൽ ഷെർട്ട് ലെസ് വ്സത്രത്തിന് വിമർശനവും ഉയരുന്നുണ്ട്. ഫോട്ടോഷൂട്ടിന് വേണ്ടി ശരീരം കാണിക്കുന്നത് നല്ലതല്ലെന്നും ഫോട്ടോയ്ക്ക് താഴെ കമന്റുകളുണ്ട്. 

samantha1
സാമന്ത, Image Credits: Instagram/samantharuthprabhuoffl
samantha1
സാമന്ത, Image Credits: Instagram/samantharuthprabhuoffl
English Summary:

Samantha's Bold Fashion Statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com