‘ഇത് വിശ്വാസത്തോടുള്ള അനാദരവ്; ഇത്തരം ചിത്രങ്ങൾ തെറ്റ്’: റിയാനയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടിൽ വിവാദം
![rihana റിയാന, Image Credits: Instagram/badgalriri](https://img-mm.manoramaonline.com/content/dam/mm/mo/style/style-factor/images/2024/4/10/rihana.jpg?w=1120&h=583)
Mail This Article
വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ പലപ്പോഴും ശ്രദ്ധ നേടാറുള്ള താരമാണ് പോപ്പ് ഗായിക റിയാന. അവയിൽ ചിലതൊക്കെ വിവാദമാകാറുമുണ്ട്. ഏറ്റവുമൊടുവിൽ, ഒരു കന്യാസ്ത്രീയെ ഓർമിപ്പിക്കുന്ന ശിരോവസ്ത്രം ധരിച്ചു നടത്തിയ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് വിവാദത്തിലായത്. വിശ്വാസത്തെ മുറിവേൽപിക്കുന്നുവെന്ന് റിയാനയ്ക്കെതിരെ കടുത്ത വിമർശനമുയരുന്നുണ്ട്.
വെളുത്ത ഷർട്ടും കറുത്ത പാന്റും ധരിച്ച് ചുവന്ന ലിപ്സ്റ്റിക്കും ഹെവി ഐ മേക്കപ്പുമായി സെക്സി ലുക്കിൽ പോസ് ചെയ്യുന്ന റിയാനയുടെ ശിരോവസ്ത്രം കന്യാസ്ത്രീകളെ ഓർമിപ്പിക്കുന്നതാണ്. ഒരു മാഗസിനു വേണ്ടിയുള്ള ഫോട്ടോഷൂട്ടായിരുന്നു ഇത്.
മതവിശ്വാസത്തോടുള്ള അനാദരവാണ് ഈ ഫോട്ടോഷൂട്ടെന്നാണ് വിമർശകർ ആരോപിക്കുന്നത്. മതങ്ങൾ ഒഴികെയുള്ള മറ്റെല്ലാത്തിലും തമാശ പറഞ്ഞോളൂ, ഇത് വളരെ തെറ്റാണ് തുടങ്ങിയ കമന്റുകളുമുണ്ട്.