ADVERTISEMENT

‘പതിനെട്ടാം പടി’ എന്ന ചിത്രത്തിലൂടെ മലയാളിക്ക് സുപരിചിതയായ താരമാണ് ആർഷ ബൈജു. ഇപ്പോൾ ദാവണിയിലുള്ള തന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ് ആർഷ. മജന്ത ദാവണിയിലുള്ള ചിത്രമാണ് താരം പങ്കുവച്ചത്.

മജന്ത ദാവണിയില്‍ സിൽവർ വർക്കാണുള്ളത്. കോൺട്രാസ്റ്റ് കരിംനീല ബ്ലൗസാണ്. ബ്ലൗസിൽ ചെറിയ സിൽവർ ഗ്ലിറ്ററുകൾ തുന്നിച്ചേർത്തിരിക്കുന്നു. മേക്കപ്പും ആക്സസറീസും ഉപോയോഗിച്ചിട്ടില്ല. മുടി അഴിച്ചിട്ടിരിക്കുന്നു. ‘മേക്കപ്പില്ലാത്ത ദാവണി ലുക്ക്’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. 

arsha-special
Image Credit∙ Arsha Baiju/ Instagram
arsha-special
Image Credit∙ Arsha Baiju/ Instagram

ദാവണിയിലുള്ള ആർഷയുടെ ചിത്രങ്ങൾക്ക് നിരവധി കമന്റുകളും എത്തി. അതിമനോഹരം എന്നാണ് ആരാധകർ ചിത്രത്തിനു താഴെ കമന്റ് ചെയ്തത്. ‘ഇതെന്താണ് കാവിലെ ഭഗവതി നേരിട്ടു പ്രത്യക്ഷപ്പെട്ടതാണോ? ആ സ്ത്രീത്വം വിളങ്ങിയ മുഖം. അഴിഞ്ഞുവീണ കേശഭാരം.വാക്കിലും നടപ്പിലും അനുഭവപ്പെടുത്തുന്ന ദൈവീകഭാവം.’– എന്നിങ്ങനെയുള്ള കമന്റുകളും എത്തി. 

English Summary:

Malayalam Star Arsha Baiju's Ethereal Davani Look Wins Hearts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com