ADVERTISEMENT

'ഒരു മുറൈ വന്ത് പാർത്തായ' സിനിമ കണ്ടിറങ്ങിയവരുടെ മനസ്സിൽ മങ്ങാതെ നിൽക്കുന്ന ഒരു മുഖം ഉണ്ടായിരുന്നു. അതിസുന്ദരിയായ ഒരു നാടൻ പെൺകുട്ടി. ഒരൊറ്റ പാട്ട് സീൻ കൊണ്ട് കാഴ്ചക്കാരുടെ ഉള്ളം കവർന്ന പ്രയാഗ മാർട്ടിൻ ആയിരുന്നു അത്. നിരവധിപേർ പ്രയാഗയുടെ സൗന്ദര്യത്തെ അക്കാലത്ത് വാഴ്ത്തി. എന്നാൽ അടുത്തിടെ അതേ സുന്ദരിക്കുട്ടി തന്നെ ട്രോളുകളുടെ സ്ഥിരം ഇരയായി. വെട്ടിയ മുടിയുടെ പേരിലും ധരിക്കുന്ന വസ്ത്രത്തിന്റെ പേരിലും ട്രോളുകൾ വാരിക്കൂട്ടി. 

ഒരു നാടൻ പെൺകുട്ടി ലുക്കിൽ മലയാളികളുടെ മനസ്സിൽ പതിച്ചത് കൊണ്ടാണോ എന്നറിയില്ല പ്രയാഗയുടെ ഫാഷൻ സ്റ്റേറ്റ്മെന്റുകൾ മലയാളികൾക്ക് ദഹിച്ചില്ല. പെട്ടെന്നൊരു ദിവസം മുടി വെട്ടി, ഒരു ഭാഗം ഷേവ് ചെയ്തെത്തിയ പ്രയാഗയുടെ ലുക്ക് കണ്ടപ്പോൾ ആരാധകർ അമ്പരന്നു. ഒപ്പം മുടിയിൽ നിരവധി പരീക്ഷണങ്ങൾ കൂടി ആയപ്പോൾ പ്രയാഗയ്ക്ക് ഹോളിവുഡ് ലുക്ക് ആയി. മുടിയിൽ ഇത്രയേറെ പരീക്ഷണങ്ങൾ നടത്തിയ മറ്റൊരു മലയാളി നടി ഉണ്ടോ എന്ന് സംശയമാണ്. 

prayaga-sp2
Image Credit: prayagamartin
prayaga-sp2
Image Credit: prayagamartin

മുടിയിൽ പരീക്ഷിച്ച നിറങ്ങളും ആരാധകരെ ആകർഷിച്ചു. ചിലപ്പോൾ വെള്ള ആണെങ്കിൽ പിന്നെ അത് ബ്രൗൺ കളർ ആയി. ശേഷം ചുവപ്പും, റെയിൻബോ കളറും വരെ ആയി. ഇതിനൊപ്പം ലൂസ് സ്റ്റൈൽ വസ്ത്രങ്ങൾ കൂടി തിരഞ്ഞെടുത്തതോടെ വേറെ ലെവലായി. പലപ്പോഴും റിപ്പഡ് ജീൻസും ലൂസ് ടി ഷർട്ട് അല്ലെങ്കിൽ ഷർട്ടുമാണ് പ്രയാഗ ധരിക്കാറുള്ളത്. ഇടയ്ക്ക് കാഫ്ത്താൻ ടൈപ്പ് വസ്ത്രങ്ങൾ ധരിച്ചും പ്രയാഗ ചടങ്ങുകളിൽ എത്താറുണ്ട്. കൂടാതെ ഫ്രോക്കുകളും, ഷോർട്സും എല്ലാം പ്രയാഗയുടെ കളക്ഷനുകളിൽ ഉണ്ട്.

അടുത്തിടെ പ്രയാഗ നടത്തിയ ഫോട്ടോഷൂട്ടും വൈറലായിരുന്നു. പച്ചയും ഗോൾഡണും മെറൂണും നിറത്തിലുള്ള നീളൻ വരകളുള്ള ക്രീം കോട്ടൺ സാരിയും ചെസ്റ്റ് പ്ലേറ്റോട് കൂടിയ ബ്രൗൺ നിറത്തിലുള്ള സ്ലീവ് ലെസ് ക്രോപ്പ് ടോപ്പും അതിന് ഇണങ്ങുന്ന ചങ്ങലയുടെ പാറ്റേണിലുള്ള സ്വർണ ചെയ്നും ഷൂസുമായിരുന്നു പ്രയാഗയുടെ വേഷം. സൈഡ് പാർട്ടട് പിക്സി ഹെയർ കട്ടായിരുന്നു. ഒരു പ്രമുഖ ബ്രാൻഡിന് വേണ്ടിയായിരുന്നു താരം ഈ ഷൂട്ട് നടത്തിയത്.

English Summary:

Prayaga Martin Daring Hair Transformations: From Long Locks to Pixie Cuts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com