ADVERTISEMENT

C30 പ്രൊഡക്‌ഷൻസും കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കാരൾ മത്സരം ഡിസംബർ 1 മുതൽ പ്രേക്ഷകരിലേക്ക് എത്തുന്നു. ക്രിസ്തുമസ് ബെൽസ് സീസൺ 2 എന്ന പേരിൽ സംഘടിപ്പിച്ച മത്സരത്തിന്റെ ആദ്യഘട്ടത്തിൽ നാൽപതോളം ടീമുകളാണ് പങ്കെടുത്തത്.  ഫൈനൽ റൗണ്ടിലേക്ക് എത്തിയത് 15 ടീമുകൾ. പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽവച്ചായിരുന്നു ഫൈനൽ മത്സരങ്ങൾ.

carol-7

 

carol-8

ഡിസംബർ ഒന്ന് മുതൽ 15 വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം ആറുമണിക്ക് C30 യുടെ ഒഫിഷ്യൽ യൂട്യൂബ് ചാനലിൽ  ഓരോ ടീമിന്റെയും കരോൾ ഗാനങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതാണ്. വിഡിയോകള്‍ ആദ്യ 10 ദിവസത്തിനുള്ളിൽ ലഭിക്കുന്ന കാഴ്ചക്കാരുടെ എണ്ണവും വിധികർത്താക്കളുടെ മൂല്യ നിർണയവും അടിസ്ഥാനത്തപ്പെടുത്തി ആണ് വിജയികളെ തിരഞ്ഞെടുക്കുക. സംഗീത രംഗത്ത്‌ മികച്ച സംഭാവനകൾ നൽകിയ പ്രസിദ്ധ പിന്നണി ഗായകൻ വിധു പ്രതാപും സംഗീത സംവിധായകൻ ബേബി ജോൺ കലയന്താനിയും ഗായികയും അരൂർ നിയോജക മണ്ഡലം എംഎൽഎയുമായ ശ്രീമതി ദിലീമാ ജോജോയും ആണ് വിധികർത്താക്കൾ. ഫലം ഡിസംബർ 31 നു വൈകുന്നേരം 6 മണിക്ക് പ്രഖ്യാപിക്കും. 

carol-2
carol-6
carol-5
carol-4
carol-3
carol-1

 

ഒന്നാം സമ്മാനം ₹50000, രണ്ടാം സമ്മാനം ₹25000 മൂന്നാം സമ്മാനം ₹10000.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com