ADVERTISEMENT

ഇറാൻ ഈ മാസം ആദ്യം നടത്തിയ ആക്രമണങ്ങൾക്കു മറുപടി പറഞ്ഞിരിക്കുകയാണ് ഇസ്രയേൽ. ഇറാൻ– ഇസ്രയേൽ പ്രോക്സ് കോൺഫ്ളിക്ടൊന്നൊക്കെ മുൻപപ് പറഞ്ഞിരുന്ന ആ നിഴൽ യുദ്ധം ഇപ്പോൾ നേര്‍ക്കുനേർ പോരാട്ടമായി വളർന്നിരിക്കുന്നു. ഇരു രാജ്യങ്ങളും 'ആണവ ശക്തിയായി' മാറിയിരിക്കുന്നതിനാൽ മേഖലയിലാകെ അനിഷ്ടങ്ങളുണ്ടാകാവുന്ന ഒരു യുദ്ധമായി വളരുമെന്ന ഭീതിയിലാണ് ലോകം. സ്രയേൽ ഗാസയിൽ ആക്രമണങ്ങൾ തുടങ്ങിയപ്പോൾ മുതൽ ഇറാനുമായുള്ള സംഘർഷ സാധ്യത കണക്കിലെടുക്കപ്പെട്ടിരുന്നു.

ഇറാനിൽവച്ച് ഹമാസ് നേതാവ് ഇസ്മയിൽ ഹനിയഹ് കൊല്ലപ്പെട്ടത് ഇരു രാജ്യങ്ങളും തമ്മിലുള്ള നില വളരെ വഷളാക്കി. ഡമാസ്കസിലെ ഇറാനിയൻ എംബസിക്ക് നേർക്കുള്ള ഇസ്രയേൽ ആക്രമണം, അതിനു തിരിച്ചടിയായി ഇറാന്റെ ഡ്രോൺ,മിസൈൽ ആക്രമണങ്ങൾ, ഇറാനിലെ ഇസ്ഫഹാൻ എയർബേസിലെ ഇസ്രയേൽ ആക്രമണം തുടങ്ങിയ ഒറ്റപ്പെട്ട ആക്രമണങ്ങൾ നടന്നെങ്കിലും അവയൊന്നും സൈനികഭാഷയിൽ പറഞ്ഞാൽ ‘എസ്കലേറ്റ്’ ചെയ്തില്ല അഥവാ രൂക്ഷമായില്ല.

israel-missile-attack-iran

പക്ഷേ ഹിസ്​ബുല്ല നേതാവിനെ നേരെയുള്ള ആക്രമണത്തോടെ ഇരു രാജ്യങ്ങളും നേരിട്ടുള്ള ആക്രമണത്തിലേക്കു കടന്നു. ഈ മാസം ആദ്യം ഇറാൻ ഇസ്രയേലിനെതിരെ ആക്രമണം നടത്തി. അൽപം കാത്തിരുന്നശേേഷം ടെഹ്റാനിൽ അടക്കം ഇറാനിലെ 3 പ്രവിശ്യകളിലെ സൈനികത്താവളങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ തിരിച്ചടിച്ചു. ആദ്യമായാണ്  ഉത്തരവാദിത്തമേറ്റെടുക്കുന്ന ഒരു ആക്രമണം ഇസ്രയേൽ നടത്തുന്നത്.

ഇറാനിൽ എന്ത് സംഭവിച്ചു

∙വെള്ളിയാഴ്ച വൈകുന്നേരമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലന്റും കാബിനറ്റ് മന്ത്രിമാരുടെ യോഗത്തിനുശേഷം ആക്രമണത്തിന് അംഗീകാരം നൽകിയത്.

∙ ശനിയാഴ്ച പുലർച്ചെ ടെഹ്റാനിലും ഏതാനും മണിക്കൂറിനുശേഷം ഉലാം, ഖുസെസ്താനിലും ഇസ്രയേൽ ആക്രമണം ആരംഭിച്ചു.

∙ ഇറാനിലെ വ്യോമ പ്രതിരോധ കേന്ദ്രങ്ങൾ, മിസൈൽ താവളങ്ങൾ, ഡ്രോൺ സംവിധാനങ്ങൾ എന്നിവയെയാണ് ഇസ്രയേൽ ലക്ഷ്യം വച്ചിരുന്നത്. ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങളും തകർത്തതായി ഇസ്രയേൽ പറയുമ്പോൾ നാശനഷ്ടങ്ങൾ പരിമിതമാണെന്നാണ് ഇറാൻ അവകാശപ്പെടുന്നത്.

Representative Image: Canva
Representative Image: Canva

പൂർണ യുദ്ധത്തിലേക്കു പോയാൽ?

ഇസ്രയേൽ ഒരു ചെറിയ രാഷ്ട്രമാണ്. വിസ്തീർണംകൊണ്ട് പതിനെട്ടാം സ്ഥാനമുണ്ട് ഇറാന്. എന്നാൽ വ്യത്യസ്തമായ സാഹചര്യങ്ങളാണ് ഇരു രാജ്യങ്ങളിലുള്ളത്.

സേനാംഗങ്ങളുടെ എണ്ണം ഇസ്രയേലിന് 1.7 ലക്ഷമാണ്. 4.65 ലക്ഷം റിസർവ് സൈനികരും 35000 പാരമിലിറ്ററി സേനാംഗങ്ങളും ഇസ്രയേലിനുണ്ട്. ഇറാന് 6.1 ലക്ഷം സൈനികരും 3.5 ലക്ഷം റിസർവ് സൈനികരും 2.2 ലക്ഷം പാരാമിലിറ്ററി സൈനികരുമുണ്ട്.വ്യോമക്കരുത്ത് കണക്കാക്കിയാൽ ഇസ്രയേലിന് 612 വിമാനങ്ങളുണ്ട്. ഇതിൽ 345 ഫൈറ്റർജെറ്റുകളും 43 അറ്റാക് ഹെലികോപ്റ്ററുകളുമുണ്ട്. എന്നാൽ ഇറാന് 551 വിമാനങ്ങളാണുള്ളത്. 312 ഫൈറ്റർ വിമാനങ്ങളും അ‍ഞ്ചോളം അറ്റാക് ഹെലികോപ്റ്ററുകളും ഇറാനുണ്ട്. ഇസ്രയേലിന്റെ വ്യോമസേനയ്ക്കു സാങ്കേതികപരമായി മൂർച്ച കൂടുതലാണ്.

israel-vs-iran-W

അതിനാൽത്തന്നെ ഒരു ആക്രമണം വരുമെന്ന് ഇറാന്  അറിയാമായിരുന്നു, ആക്രമണത്തിന്റെ സമയത്തെക്കുറിച്ച് ഇസ്രയേൽ പരോക്ഷമായി സൂചന നൽകിയിട്ടുണ്ടാകാം. എന്നിട്ടും ഇസ്രയേലി ജെറ്റുകളെ ആക്രമണം നടത്തുന്നതിൽ നിന്ന് തടയാൻ  ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. തന്ത്രപ്രധാനമായ കേന്ദ്രങ്ങളിലെല്ലാം ഇസ്രയേൽ ജെറ്റുകൾക്ക് എത്തിച്ചേരാൻ പറ്റുമെന്നാണ് ഈ ആക്രമണം കാണിക്കുന്നത്.

ഇനിയെന്ത്? 

ആക്രമണത്തിനുത്തരവിട്ട നെതന്യാഹും ഇസ്രയേലിനെതിരെയുള്ള ആക്രമണം പൊതുസേവനമെന്ന് വ്യാഖ്യാനിച്ച ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയും എന്തായിരിക്കും തീരുമാനിക്കുകയെന്നുള്ളതും ഇറാനുമായി സംയമനം പാലിക്കാനുള്ള ബൈഡന്റെ ആഹ്വാനം ഇസ്രായേൽ ശ്രദ്ധിക്കുമോ എന്നതുമൊക്കെ ഭാവിയിൽ നിർണായകമാകും. പദ്ധതികൾക്കനുസൃതമാണോ ഈ സംഘർഷം അരങ്ങേറുന്നതെന്നും ഇപ്പോഴും ബന്ധികളായിട്ടുള്ള ഇസ്രയേലികളുടെ കാര്യത്തിൽ സമ്മർദ്ദമേറുന്നത് എങ്ങനെ നേരിടുമെന്ന നെതന്യാഹുവിന്റെ പ്രതിസന്ധിയുമൊക്കെ ഈ യുദ്ധത്തിന്റെ മുന്നോട്ടുള്ള പോക്കിനെ സ്വാധീനിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com