ടിവിയിൽ മികച്ച ഗെയിമിങ് അനുഭവം; ആൻഡ്രോയ്ഡ് 14 ക്യുഎൽഇഡി ഗൂഗിൾ ടിവി അവതരിപ്പിച്ച് ഇംപെക്സ്
Mail This Article
ആൻഡ്രോയ്ഡ് 14 ക്യുഎൽഇഡി ഗൂഗിൾ ടിവി അവതരിപ്പിച്ച് ഇംപെക്സ്. ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന 120 ഹെഡ്സ് ഗെയിമിങ് ടിവി അവതരിപ്പിച്ച ചടങ്ങിൽ ഇംപെക്സ് ഡയറക്ടർ സി.ജുനൈദ്, കൺസ്യൂമർ ഇലക്ട്രോണിക്സ് വിഭാഗം മേധാവി കെ.ഫൈറൂസ്, നാഷനൽ സെയിൽസ് ഹെഡ് ജയേഷ് നമ്പ്യാർ, മാർക്കറ്റിങ് അസി. വൈസ് പ്രസിഡന്റ് നിതിൻ നമ്പൂതിരി, അസോഷ്യേറ്റ് മാർക്കറ്റിങ് മാനേജർ നിശാന്ത് ഹബാഷ് എന്നിവർ പ്രസംഗിച്ചു.
ഡോൾബി വിഷൻ, ഡോൾബി അറ്റ്മോസ്, എച്ച്ഡിഎംഐ ഇആർക്, എംഇഎംസി ടെക്നോളജികളുടെ സഹായത്തോടെയുള്ള ദൃശ്യമികവാണ് അധികൃതർ വാഗ്ദാനം ചെയ്യുന്നത്. ഓണത്തിനു മുൻപ് 65 ഇഞ്ച്, 75 ഇഞ്ച് വിഭാഗങ്ങളിൽ ഇംപെക്സ് ഇവോക് ക്യുഎൽഇഡി ഗൂഗിൾ ടിവിയുടെ ആൻഡ്രോയ്ഡ് 14 വേർഷൻ പുറത്തിറങ്ങും. പ്രീ ബുക്കിങ് തുടങ്ങി. 43, 55 ഇഞ്ച് സൈസ് ടിവികളും ഉടനെത്തും. 34,990 രൂപ മുതലാണു വില. മികച്ച ഗെയിമിങ് അനുഭവത്തിന് എഎൽഎൽഎം, എച്ച്ഡിഎംഐ, ഡിഎസ്‌സി സവിശേഷതകളുമുണ്ട്. പ്രീമിയം വിഭാഗങ്ങളെ ലക്ഷ്യമിട്ട് ക്വാണ്ടം ഡോട്ട് മിനി എൽഇഡി സീരീസും ഇംപെക്സ് പുറത്തിറക്കും.
ഇൻബിൽറ്റ് സൗണ്ട് ബാർ, ഹാൻഡ്സ് ഫ്രീ വോയ്സ് കൺട്രോളർ എന്നിവയോടെ എത്തുന്ന ഈ സീരീസ് 55, 65 ഇഞ്ച് വലുപ്പങ്ങളിൽ ലഭിക്കും. നിലവിൽ, 32 മുതൽ 75 ഇഞ്ച് വരെ വലുപ്പമുള്ള ഇംപെക്സ് ഗൂഗിൾ ടിവികൾ വിപണിയിൽ ലഭിക്കും. ഓണത്തിന്റെ ഭാഗമായി കാഷ് ബാക്ക്, ബ്ലൂടൂത്ത് സ്പീക്കർ, ബ്രാൻഡഡ് ഷർട്ട്, ടൈംസ് പ്രൈം മെംബർഷിപ് തുടങ്ങിയ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ബാങ്കുകളുമായി ചേർന്നു 2,323 രൂപയിൽ തുടങ്ങുന്ന ഫിക്സഡ് ഇഎംഐ പ്ലാനുകളും പേയ്ടിഎമ്മിനൊപ്പം നോ കോസ്റ്റ് ഇഎംഐ പ്ലാനുകളും ലഭിക്കും.