പരസ്യം കാണണം അല്ലെങ്കിൽ പൈസ കൊടുക്കണം; കടുംപിടുത്തവുമായി യുട്യൂബ്
Mail This Article
ലോകത്തെ ഏറ്റവും വലിയ സ്ടീമിങ് പ്ലാറ്റ്‌ഫോമുകളിലൊന്നായ യൂട്യൂബ് ആഡ് ബ്ലോക്കറുകള്‍ക്കെതിരെ ആഗോള തലത്തില്‍ നീക്കം തുടങ്ങിയെന്ന് ദി വേര്‍ജ്. മാസവരി അടച്ചു യൂട്യൂബ് പ്രീമിയം വരിക്കാരായി വിഡിയോ കാണാം. അപ്പോള്‍ പരസ്യങ്ങള്‍ ഉണ്ടാവില്ല. എന്നാല്‍, യൂട്യൂബ് ഫ്രീയായി കാണുന്നവര്‍ പരസ്യം കാണണം എന്നാണ് കമ്പനി പറയുന്നത്.
ചിലര്‍ ബ്രൗസറുകളില്‍ ആഡ്‌ബ്ലോക്കറുകള്‍ ഇട്ട് പരസ്യം കാണാതെ യൂട്യൂബ് കാണുന്നു. ഇത്തരക്കാര്‍ക്ക് താമസിയാതെ യൂട്യൂബ് വീക്ഷിക്കാന്‍ സാധിച്ചേക്കില്ല. ഒന്നുകില്‍ ആഡ്‌ബ്ലോക്കര്‍ നീക്കുക, അല്ലെങ്കില്‍ പ്രീമിയം വരിക്കാരാകൂ എന്നാണ് കമ്പനി പറയുന്നത്.
∙ഇന്ത്യയ്ക്ക് എഐ മേഖലയില്‍ 160 ലക്ഷം പേരെ വേണ്ടിവരുമെന്ന്
ഇന്ത്യയ്ക്ക് നിര്‍മിത ബുദ്ധി (എഐ) മേഖലയിലും ഓട്ടോമേഷന്‍ മേഖലയിലുമായി ഏകദേശം 162 ലക്ഷം (16.2 മില്ല്യന്‍) പരിജ്ഞാനമുള്ളവരുടെ ആവശ്യം വരുമെന്ന് പിയഴ്‌സണ്‍ (Pearson) നടത്തിയ പഠനത്തില്‍ പറയുന്നു.
ആപ്ലിക്കേഷന്‍ ഡവലപ്പര്‍മാര്‍, ഡേറ്റാ അനലിസ്റ്റുകള്‍, പ്ലാറ്റ്‌ഫോം ഓണേഴ്‌സ്, പ്രൊഡക്ട് ഓണേഴ്‌സ്, ഇംപ്ലിമെന്റേഷന്‍ എഞ്ചിനിയേഴ്‌സ് എന്നി വിഭാഗങ്ങളിലായി ആണ് 2027ല്‍ ഇത്രയധികം പരിജ്ഞാനമുള്ള ജോലിക്കാരെ ആവശ്യം വരിക എന്ന് സര്‍വിസ്‌നൗന്റെ(ServiceNow) ആവശ്യപ്രകാരം നടത്തിയ പഠനത്തിന്റെ കണ്ടെത്തല്‍.
∙എന്തുകൊണ്ടാണ് ആപ്പിള്‍ വാച്ച് ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാത്തത്?
തുടക്കത്തില്‍ ആപ്പിള്‍ വാച്ചുകള്‍ ആന്‍ഡ്രോയ്ഡ് ഫോണുകളുമായി സഹകരിച്ചു പ്രവര്‍ത്തിപ്പിക്കാനും ആപ്പിള്‍ ആഗ്രഹിച്ചിരുന്നു എന്ന് ബ്ലൂംബര്‍ഗ്. ആപ്പിള്‍ ഹെല്‍തിന് കൂടുതല്‍ ഉപയോക്താക്കളെ കിട്ടും എന്ന ചിന്തയായിരുന്നു കമ്പനിക്ക്. ഇതിനായി ഒരുപറ്റം എൻജിനിയര്‍മാര്‍ അധ്വാനിക്കുകയും ചെയ്തിരുന്നു.
ഈ പദ്ധതിയ്ക്ക് പ്രോജക്ട് ഫെനെല്‍ (Project Fennel) എന്ന കോഡ് നാമം ആയിരുന്നു എന്ന് ബ്ലൂംബര്‍ഗ് പറയുന്നു. എന്നാല്‍, ഇത് പാതിവഴിയില്‍വച്ച് നിർത്തുകയായിരുന്നു. ഐഫോണുകളുടെ വില്‍പ്പന കുറയാന്‍ ഈ നീക്കം വഴിവച്ചേക്കും എന്ന പേടിയായിരുന്നു ഇതിന്റെ കാരണമെന്നാണ് റിപ്പോര്‍ട്ട്.
∙വണ്‍പ്ലസ് 12ന് പുതിയ ക്യാമറ സെന്‍സര്‍
താമസിയാതെ പുറത്തിറക്കുമെന്നു കരുതുന്ന വണ്‍പ്ലസ് 12 ഫോണിന് സോണി നിര്‍മ്മിച്ച ലിറ്റിയ (LYTIA) ക്യാമറാ സെന്‍സര്‍ കണ്ടേക്കുമെന്ന് വാദം. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3യില്‍ പ്രവര്‍ത്തിക്കുമെന്നു കരുതുന്ന ഫോണിന് 24ജിബി വരെ റാമും, 1ടിബി വരെ സംഭരണശേഷിയും കണ്ടേക്കും.
ഡ്യൂവല്‍-ലെയര്‍ ട്രാന്‍സിസ്റ്റര്‍ പിക്‌സല്‍ ടെക്‌നോളജിയുള്ള ലിറ്റ്-ടി808 ലിറ്റിയ എന്ന പേരുള്ള ക്യാമറാ സെന്‍സര്‍ ആയിരിക്കും ഫോണിന്റെ പ്രധാന ക്യാമറയ്ക്ക്എന്നാണ് അറിയു്‌നത്. ഇതിന് 50എംപി ആയിരിക്കും റെസലൂഷന്‍. ഈ സെന്‍സര്‍ വികസിപ്പിക്കാന്‍ വണ്‍പ്ലസിന്റെ മാതൃ കമ്പനിയായ ബിബികെ സോണിയുമായി സഹകരിച്ചിട്ടുണ്ടെന്നും പറയുന്നു.