യുപിഐ അക്കൗണ്ടിനും ഇനി അവകാശികൾ, വിശ്വാസമുള്ള ആർക്കും ഇനി പേമെന്റ് നടത്താം
Mail This Article
സ്വന്തം അക്കൗണ്ടിൽ പണമില്ലെന്നു കരുതി ആരും വിഷമിക്കാന്‍ പാടില്ല, കാശുള്ള ഒരാളുടെ ഗൂഗിൾപേ, ഫോൺപേയുടെയൊക്കെ സെക്കൻഡറി ഉപയോക്താവായാൽ മതി. എപ്പോഴും എവിടെയും ഡിജിറ്റൽ പണമിടപാടുകൾ നടത്താം. നാഷണൽ പേമെന്റ് കോർപറേഷൻ അവതരിപ്പിച്ച പുതിയ ഫീച്ചർ ആണ് ഒരു സമയം ഉപകാരവും അൽപ്പം ആശങ്കകളുമായി ലോഞ്ച് ചെയ്തിരിക്കുന്നത്. പുതിയ ഫീച്ചർ പ്രാഥമിക ഉപയോക്താക്കളെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദ്വിതീയ ഉപയോക്താക്കളായി ചേർക്കാൻ അനുവദിക്കും, പ്രാഥമിക ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ ഇത്തരത്തിൽ കഴിയും.
കുട്ടികൾക്ക് പോക്കറ്റ് മണി നൽകുന്ന രക്ഷിതാക്കൾക്കും ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നതിൽ ജാഗ്രത പുലർത്തുന്ന മുതിർന്ന പൗരന്മാർക്കും തങ്ങളുടെ ജീവനക്കാർക് പണം കൈകാര്യം ചെയ്യാൻ നൽകേണ്ട ബിസിനസ്സ് ഉടമകൾക്കും ഈ ഫീച്ചർ പ്രത്യേകിച്ചും പ്രയോജനകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.ഒരിക്കൽ ചേർത്തുകഴിഞ്ഞാൽ, പ്രാഥമിക ഉപയോക്താക്കൾക്ക് സെക്കൻഡറി ഉപയോക്താവിന്റെ ചെലവ് പരിധി നിശ്ചയിക്കുന്നതിനോ അല്ലെങ്കിൽ ഓരോ ഇടപാടിനും അംഗീകാരം വാങ്ങുന്നതിനോ ഉള്ള ഓപ്ഷൻ ഉണ്ടായിരിക്കും.
ആപ്പിലെ ദ്വിതീയ ഉപയോക്താക്കളുടെ പ്രവർത്തനം നിരീക്ഷിക്കാനുള്ള ഓപ്ഷൻ പ്രാഥമിക ഉപയോക്താവിന് ഉണ്ടായിരിക്കും. ഒരു പ്രാഥമിക ഉപയോക്താവിന് വ്യത്യസ്ത ദ്വിതീയ ഉപയോക്താക്കൾക്കായി വ്യത്യസ്ത പരമാവധി പരിധികൾ സജ്ജീകരിക്കാനുമാകും.
യുപിഐ സർക്കിൾ എങ്ങനെ സജ്ജീകരിക്കാം
∙പേമെന്റ് ആപ്പിലെ യുപിഐ സർക്കിൾ മെനുവിലേക്ക് പോകുക
∙കുടുംബത്തെയോ സുഹൃത്തുക്കളെയോ ചേർക്കുക എന്നത് ടാപ്പ് ചെയ്യുക
∙ഒരു ദ്വിതീയ യുപിഐ ഐഡി നൽകുക
∙യുപിഐ ക്യുആർ കോഡ് സ്‌കാൻ ചെയ്യുക
∙അല്ലെങ്കിൽ ചേർക്കാൻ ഫോൺ കോൺടാക്റ്റുകൾ തിരയുക
∙പരിമിതികളോടെ ചെലവഴിക്കുക അല്ലെങ്കിൽ എല്ലാ പേമെന്റുകളും അംഗീകരിക്കുക എന്നതിൽ ഒന്ന് തിരഞ്ഞെടുക്കുക
∙അഭ്യർത്ഥന സ്വീകരിക്കുന്നതിന് സെക്കൻഡറി ഉപയോക്താവിന് ഒരു അറിയിപ്പ് ലഭിക്കും
∙അംഗീകരിച്ചുകഴിഞ്ഞാൽ, ദ്വിതീയ ഉപയോക്താക്കൾക്ക് പ്രാഥമിക ഉപയോക്താവിന്റെ യുപിഐ അക്കൗണ്ട് ഉപയോഗിച്ച് പേമെന്റ് ആരംഭിക്കാനാകും
∙ഒരു പ്രാഥമിക ഉപയോക്താവിന് അഞ്ച് ദ്വിതീയ ഉപയോക്താക്കളെ വരെ ചേർക്കാൻ കഴിയും, എന്നിരുന്നാലും, ഒരു ദ്വിതീയ ഉപയോക്താവിന് ഒരു പ്രാഥമിക ഉപയോക്താവിനെ മാത്രമേ സ്വീകരിക്കാൻ കഴിയൂ. പ്രാഥമിക ഉപയോക്താവിന് ഏത് സമയത്തും ദ്വിതീയ ഉപയോക്താവിലേക്കുള്ള ആക്‌സസ് പിൻവലിക്കാനും കഴിയും.