സൗദി ആരോഗ്യമന്ത്രാലയത്തിൽ നഴ്സ്; റിക്രൂട്മെന്റ് കൊച്ചിയിൽ ജൂലൈ 22 മുതൽ
Mail This Article
സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേക്ക് കേരളത്തില്‍നിന്നുളള നഴ്സുമാര്‍ക്ക് അവസരം. ഇതിനായി ജൂലൈ 22 മുതല്‍ 26 വരെ കൊച്ചിയില്‍ നോര്‍ക്ക റൂട്സ് റിക്രൂട്മെന്റ് നടത്തും.
∙ഒഴിവുള്ള സ്പെഷ്യൽറ്റികൾ: കാർഡിയാക് കത്തീറ്ററൈസേഷൻ, കാർഡിയാക് ഐസിയു (മുതിർന്നവർ), ഡയാലിസിസ്, എമർജൻസി പീഡിയാട്രിക്, എമർജൻസി റൂം, ജനറൽ നഴ്‌സിങ്, ഐസിയു അഡൽറ്റ്, മെഡിസിൻ & സർജറി, പ്രസവചികിത്സ)/ഗൈനക്കോളജി, ഓങ്കോളജി, ഓപ്പറേഷൻ തിയറ്റർ, പീഡിയാട്രിക് ഇന്റെൻസീവ് കെയർ യൂണിറ്റ്.
∙യോഗ്യത: നഴ്സിങ്ങില്‍ ബിരുദം/പോസ്റ്റ് ബിഎസ്‌സി, കുറഞ്ഞത് ഒരു വർഷ പരിചയം.
വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, ജോലിപരിചയം, പാസ്പോർട് എന്നിവയുടെ പകർപ്പും സഹിതം rmt3.norka@kerala.gov.in എന്ന ഇ–മെയിലിൽ ജൂലൈ 19 നകം അപേക്ഷ നല്‍കണം. അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ റജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോർട്ട് വേണം.
0471-2770536, 539, 540, 577.