ഗരുഡസപ്തതി : ഐഎൻഎസ് ഗരുഡയ്ക്ക് 70 വയസ്സ്
Mail This Article
×
ദക്ഷിണ നാവിക കമാൻഡിന്റെ കൊച്ചിയിലെ എയർ സ്റ്റേഷനായ ഐഎൻഎസ് ഗരുഡ 1953 മേയ് 11നാണു കമ്മിഷൻ ചെയ്തത്. രാജ്യത്തെ ഏറ്റവും പഴക്കമേറിയ നാവിക എയർ സ്റ്റേഷനാണ് ഐഎൻഎസ് ഗരുഡ. അന്നത്തെ പ്രതിരോധമന്ത്രി മഹാവീർ ത്യാഗിയാണ് ഐഎൻഎസ് ഗരുഡ കമ്മിഷൻ ചെയ്തത്. കമോഡോർ ജി. ഡഗ്ലസ് ആയിരുന്നു ഐഎൻഎസ് ഗരുഡയുടെ ആദ്യ കമാൻഡിങ് ഓഫിസർ.
‘നാവിക ഏവിയേഷന്റെ തൊട്ടിൽ’ എന്നാണ് ഐഎൻഎസ് ഗരുഡ ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. നെടുമ്പാശേരിയിൽ കൊച്ചി രാജ്യാന്തര വിമാനത്താവളം പ്രവർത്തനം ആരംഭിക്കുംവരെ ആഭ്യന്തര വിമാനങ്ങളും ഐഎൻഎസ് ഗരുഡ എയർ സ്റ്റേഷനിൽ നിന്നാണു സർവീസ് നടത്തിയിരുന്നത്.
English Summary:
INS Garuda Kochi Navy GK Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.