ADVERTISEMENT

ജോലി നേടാൻ കൈനിറയെ അവസരം. പത്താം ക്ലാസ്, ബിരുദയോഗ്യതക്കാർക്കും അതിൽ കുറഞ്ഞ യോഗ്യതക്കാർക്കും അവസരമുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക.

എൻജിനീയറിങ് ട്രെയിനി

തിരുവനന്തപുരം എൽബിഎസ് വനിതാ എൻജിനീയറിങ് കോളജിൽ സിവിൽ എൻജിനീയറിങ് വകുപ്പിലെ കൺസൾട്ടൻസി വിഭാഗത്തിൽ സിവിൽ എൻജിനീയറിങ് ട്രെയിനി നിയമനം. യോഗ്യത: ബിടെക് സിവിൽ എൻജിനീയറിങ്. ഒാൺലൈൻ അപേക്ഷ നവംബർ 13 വരെ. അഭിമുഖം നവംബർ 14 ന്. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവുക. www.lbt.ac.in

ആർക്കിടെക്റ്റ്

തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫിസിൽ സിസ്റ്റം ആൻഡ് ഡേറ്റാബേസ് ആർക്കിടെക്റ്റ് ഒഴിവ്. കരാർ നിയമനം. നവംബർ 15 വരെ അപേക്ഷിക്കാം. വിലാസം: പ്രവേശന പരീക്ഷാ കമ്മീഷണർ ഓഫിസ്, തമ്പാനൂർ, തിരുവനന്തപുരം.

പ്രോജക്ട് അസോഷ്യേറ്റ്

തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ മെഡിക്കൽ ജനറ്റിക്സ് വിഭാഗത്തിനു കീഴിലെ ഡിബിടി നിദാൻ കേന്ദ്രയിൽ സീനിയർ പ്രോജക്ട് അസോഷ്യേറ്റ് ഒഴിവ്. കരാർ നിയമനം. അഭിമുഖം നവംബർ 15നു 11ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസിൽ. www.tmc.kerala.gov.in

സൂപ്പർവൈസ

കോട്ടയം എരുമേലി പിൽഗ്രിം അമിനിറ്റി സെന്ററിൽ സൂപ്പർവൈസറുടെ ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: ബിരുദം. 2വർഷ ജോലിപരിചയം. പ്രായം: 35 നു താഴെ. നവംബർ 15വരെ അപേക്ഷിക്കാം. 0481-2560479.

ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍

പത്തനംതിട്ട പളളിക്കല്‍ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം ഐടി അസിസ്റ്റന്റ് ഒഴിവ്. കരാർ നിയമനം. യോഗ്യത: ബികോം, പിജിഡിസിഎ. നവംബര്‍ 16 വരെ അപേക്ഷിക്കാം. 0473–4288621.

ഡ്രൈവര്‍, സെക്യൂരിറ്റി സ്റ്റാഫ്

കണ്ണൂർ പിണറായി കമ്യൂണിറ്റി സെന്റര്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴില്‍ ക്ലീനിങ് സ്റ്റാഫ്, ആംബുലന്‍സ് ഡ്രൈവര്‍, സെക്യൂരിറ്റി സ്റ്റാഫ്, ലാബ് ടെക്നിഷ്യന്‍ ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം നവംബര്‍ 13 നു 3 ന്. 0490–2382710. chcpinarayi@gmail.com

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

Kerala Job Opportunity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com