കംപ്യൂട്ടർ സയൻസോ, ഐടിയോ പഠിച്ചവരാണോ? ഇന്റലിജൻസ് ബ്യൂറോയിൽ ഒാഫിസറാകാം; ശമ്പളം: 44,900-1,42,400
Mail This Article
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയിൽ 226 അസിസ്‌റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ്–II/ടെക്നിക്കൽ ഒഴിവ്. ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ് സി (നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ) തസ്തികയാണ്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർ മേഷൻ ടെക്നോളജി സ്ട്രീമുകളിലാണ് അവസരം. ഈ വിഭാഗങ്ങളിലെ ഗേറ്റ് 2021/ 2022/2023 സ്കോർ മുഖേനയാണു നിയമനം. ജനുവരി 12 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ /ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോ ണിക്സ്/ഐടി/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനീയറിങ്/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ ബിഇ/ബിടെക്. അല്ലെങ്കിൽ മാസ്റ്റേഴ്സ് ഡിഗ്രി ഇൻ സയൻസ് വിത്ത് ഇലക്ട്രോണിക്സ്/ഫിസിക്സ് വിത് ഇലക്ട്രോണിക്സ് /ഇലക്ട്രോ ണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/കംപ്യൂട്ടർ സയൻസ്. അല്ലെങ്കിൽ മാസ്റ്റേഴ്സ് ഡിഗ്രി ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഗേറ്റ് സ്കോർ. ഭിന്നശേഷിക്കാർ അപേക്ഷിക്കാൻ അർഹരല്ല.
∙പ്രായം: 18–27.
∙ശമ്പളം: 44,900-1,42,400.
∙ഫീസ്: ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗക്കാരായ പുരുഷൻമാർക്ക് 200 (പരീക്ഷാഫീസ് 100 രൂപയും റിക്രൂട്മെന്റ് പ്രോസസിങ് ചാർജ് 100 രൂപയും). മറ്റുള്ളവർക്ക് റിക്രൂട്മെന്റ് പ്രോസസിങ് ചാർജായ 100 രൂപ മതി. www.mha.gov.in; www.ncs.gov.in