ADVERTISEMENT

റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ്, റെയിൽവേ സ്പെഷൽ പ്രൊട്ടക്‌ഷൻ ഫോഴ്സ് എന്നിവിടങ്ങളിൽ 4,208 കോൺസ്റ്റബിൾ, 452 സബ് ഇൻസ്പെക്ടർ ഒഴിവുകളിലേക്ക് ഒാൺലൈനായി മേയ് 14 വരെ അപേക്ഷിക്കാം. സ്ത്രീകൾക്കും അവസരമുണ്ട്.

∙RPF 01/2024 & RPF 02/2024 ആണ് സെൻട്രലൈസ്‌ഡ് എംപ്ലോയ്‌മെന്റ് നോട്ടിസ് നമ്പർ.

കോൺസ്റ്റബിൾ തസ്തികയിൽ പത്താം ക്ലാസ്/തത്തുല്യയോഗ്യതയുള്ള 18–28 പ്രായക്കാർക്ക് അപേക്ഷിക്കാം. എസ്ഐ തസ്തികയിൽ ബിരുദമാണു യോഗ്യത. പ്രായപരിധി: 20–28. കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്, ശാരീരിക ക്ഷമതാ പരിശോധന, ശാരീരിക അളവെടുപ്പ് പരിശോധന, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവ മുഖേനയാണു തിരഞ്ഞെടുപ്പ്.

ശാരീരികക്ഷമതാ പരിശോധനയിൽ ഇനിപ്പറയുന്ന ഇനങ്ങളുണ്ടാകും:

∙കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്): ∙പുരുഷൻ: 5 മിനിറ്റ് 45 സെക്കൻഡിൽ1,600 മീറ്റർ ഒാട്ടം, ലോങ് ജംപ് 14 അടി, ഹൈജംപ് 4 അടി.

∙സ്ത്രീ: 3 മിനിറ്റ് 40 സെക്കൻഡിൽ 800 മീറ്റർ ഒാട്ടം, ലോങ് ജംപ് 9 അടി, ഹൈജംപ് 3 അടി.

∙സബ് ഇൻസ്പെക്ടർ (എക്സിക്യൂട്ടീവ്): ∙പുരുഷൻ: 6 മിനിറ്റ് 30 സെക്കൻഡിൽ 1600 മീറ്റർ ഒാട്ടം, ലോങ് ജംപ് 12 അടി, ഹൈജംപ് 3 അടി 9 ഇഞ്ച്.

∙സ്ത്രീ: 4 മിനിറ്റിൽ 800 മീറ്റർ ഒാട്ടം, ലോങ് ജംപ് 9 അടി, ഹൈജംപ് 3 അടി.

ശാരീരിക അളവുകൾ, ഫീസ് തുടങ്ങിയ വിവരങ്ങൾക്ക് സൈറ്റ് കാണുക. www.rrbthiruvananthapuram.gov.in

English Summary:

Railway Protection Force Constable SI vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com