വ്യോമസേനയിൽ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിൽ കമ്മിഷൻഡ് ഓഫിസർ നിയമനം; സ്ത്രീകൾക്കും അവസരം
Mail This Article
വ്യോമസേനയുടെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ കമ്മിഷൻഡ് ഓഫിസർ തസ്തികയിൽ 304 ഒഴിവ്. ഇതു സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ മേയ് 25–31 ലക്കത്തിൽ പ്രസിദ്ധീകരിച്ചു.
സ്ത്രീകൾക്കും അവസരമുണ്ട്. മേയ് 30 മുതൽ ജൂൺ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. AFCAT (AFCAT-02/2024)/എൻസിസി സ്പെഷൽ എൻട്രിയിലൂടെയാണു പ്രവേശനം. അപേക്ഷകർ അവിവാഹിതരായിരിക്കണം.
∙പ്രായം (01.07.2025 ന്): ഫ്ലയിങ് ബ്രാഞ്ച്: 20–24. 2001 ജൂലൈ രണ്ടിനും 2005 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം (രണ്ടു തീയതിയും ഉൾപ്പെടെ). ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ/നോൺ ടെക്നിക്കൽ ബ്രാഞ്ച്): 20–26. 1999 ജൂലൈ രണ്ടിനും 2005 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം (രണ്ടു തീയതിയും ഉൾപ്പെടെ).
∙പരിശീലനം: 2025 ജൂലൈയിൽ ഹൈദരാബാദിൽ പരിശീലനം ആരംഭിക്കും. ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്‌നിക്കൽ ബ്രാഞ്ചിന് 62 ആഴ്‌ചയും ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്നിക്കൽ ബ്രാഞ്ചിന് 52 ആഴ്‌ചയുമാണു പരിശീലനം.
∙ശമ്പളം (ഫ്ലയിങ് ഓഫിസർ): 56,100–1,77,500. പരിശീലനസമയത്തു ഫ്ലൈറ്റ് കേഡറ്റുകൾക്ക് 56,100 രൂപ സ്റ്റൈപൻഡ് ലഭിക്കും.
∙പരീക്ഷാഫീസ്: 550 രൂപ+ജിഎസ്ടി (എൻസിസി സ്പെഷൽ എൻട്രിയിലേക്ക് ഫീസില്ല).
വിജ്ഞാപനം https://careerindianairforce.cdac.in, https://afcat.cdac.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾക്ക് ഔദ്യോഗികവിജ്ഞാപനം കാണുക.