ബോർഡർ സെക്യൂരിറ്റി ഫോഴ്സ് വാട്ടർ വിങ്ങിൽ എസ്ഐ, ഹെഡ് കോൺസ്റ്റബിൾ ഉൾപ്പെടെ 162 ഒഴിവ്
Mail This Article
×
ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ വിവിധ തസ്തികകളിലായി 162 ഒഴിവ്. ബിഎസ്എഫ് വാട്ടർ വിങ്ങിൽ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗം നോൺ ഗസറ്റഡ് ഒഴിവുകളാണ്. നേരിട്ടുള്ള നിയമനം. ജൂൺ 30നകം അപേക്ഷിക്കണം. പത്താം ക്ലാസ്, പ്ലസ്ടു, ഐടിഐ യോഗ്യതയുള്ളവർക്കാണ് അവസരം.
∙തസ്തികകൾ: സബ് ഇൻസ്പെക്ടർ (മാസ്റ്റർ, എൻജിൻ ഡ്രൈവർ, വർക്‌ഷോപ്), ഹെഡ് കോൺസ്റ്റബിൾ (മാസ്റ്റർ, എൻജിൻ ഡ്രൈവർ, വർക്‌ഷോപ് മെക്കാനിക്, ഇലക്ട്രിഷ്യൻ, എസി ടെക്നിഷ്യൻ, ഇലക്ട്രോണിക്സ്, വർക്‌ഷോപ് മെഷിനിസ്റ്റ്, കാർപെന്റർ, പ്ലമ്പർ), കോൺസ്റ്റബിൾ (ക്രൂ).
∙പ്രായം: എസ്ഐ തസ്തികയിൽ 22–28, മറ്റു തസ്തികകളിൽ 20–25.
∙ശമ്പളം: എസ്ഐ തസ്തികയിൽ 35,400–1,12,400, ഹെഡ് കോൺസ്റ്റബിൾ: 25,000–81,100, കോൺസ്റ്റബിൾ 21,700–69,100.
യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾക്ക്: https://rectt.bsf.gov.in
English Summary:
SI, Head Constable Vacancies in Border Security Force Water Wing
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.