ADVERTISEMENT

ബിരുദധാരികൾക്ക് ഇന്ത്യൻ ബാങ്കിൽ അപ്രന്റിസ് ആകാം. കേരളത്തിലെ 44 ഒഴിവുൾ‍പ്പെടെ 1500 അവസരം. ജൂലൈ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. അപ്രന്റിസ് ആക്ട് 1961 പ്രകാരം ഒരു വർഷമാണു പരിശീലനം.

∙സ്റ്റൈപ്പൻഡ്: റൂറൽ/സെമി അർബൻ–12,000, അർബൻ/മെട്രോ–15,000

∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. 2020 മാർച്ച് 31നു ശേഷം യോഗ്യത നേടിയവരാകണം. അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക/പ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം.

∙പ്രായം: 20–28. ‌‌പട്ടികവിഭാഗത്തിന് അഞ്ചും മറ്റു പിന്നാക്കവിഭാഗക്കാർക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിധവകൾക്കും വിവാഹമോചിതരായ സ്ത്രീകൾക്കും ഇളവുണ്ട്.

യോഗ്യതയും പ്രായവും 2024 ജൂലൈ 1 അടിസ്ഥാനമാക്കി കണക്കാക്കും.

∙തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, പ്രാദേശികഭാഷാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ. ജനറൽ ഫിനാൻഷ്യൽ അവയർനെസ്, ജനറൽ ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ് ആൻഡ് കംപ്യൂട്ടർ നോളജ്, റീസണിങ് ആപ്റ്റിറ്റ്യൂഡ് എന്നിവ ഉൾപ്പെടുന്ന ഒരു മണിക്കൂർ പരീക്ഷയാണ്. കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം.

പത്ത് അല്ലെങ്കിൽ 12 ക്ലാസ് വരെ പ്രാദേശികഭാഷ പഠിച്ചതിന്റെ രേഖ (മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ്) ഹാജരാക്കുന്നവർക്കു ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് ബാധകമല്ല.

∙അപേക്ഷാഫീസ്: 500 രൂപ (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു ഫീസില്ല). ഓൺലൈനായി അടയ്ക്കാം

∙അപേക്ഷിക്കേണ്ട വിധം: റജിസ്ട്രേഷൻ ഉൾപ്പെടെയുള്ളവ www.nats.education.gov.in

എന്ന വെബ്സൈറ്റിലൂടെയാണു ചെയ്യേണ്ടത്. വിജ്ഞാപനവും ഓൺലൈൻ റജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങളും www.indianbank.in എന്ന വെബ്സൈറ്റിൽ. 

English Summary:

Bank Apprenticeship Opportunity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com