ADVERTISEMENT

കല്യാണി: 101 ഫാക്കൽറ്റി

ബംഗാൾ കല്യാണിയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ വിവിധ വകുപ്പുകളിൽ 101 ഫാക്കൽറ്റി (ഗ്രൂപ്പ് എ) ഒഴിവ്. ഡയറക്ട്/ഡപ്യൂട്ടേഷൻ/ കോൺട്രാക്ട് നിയമനം. ഓഗസ്റ്റ് 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

∙തസ്തികകൾ: പ്രഫസർ, അഡീഷനൽ പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ.

∙ഒഴിവുള്ള വിഭാഗങ്ങൾ: അനസ്തീസിയ, കാർഡിയോളജി, കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജറി, ഡെർമറ്റോളജി, എൻഡോക്രൈനോളജി, ഇഎൻടി, ഗ്യാസ്ട്രോഎൻട്രോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, മെഡിക്കൽ ഒാങ്കോളജി/ഹെമറ്റോളജി, മൈക്രോബയോളജി, നിയോനേറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒാഫ്താൽമോളജി, ഒാർത്തോപീഡിക്സ്, പീഡിയാട്രിക് സർജറി, പീഡിയാട്രിക്സ്, പതോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, ഫിസിയോളജി, സൈക്യാട്രി, പൾമണറി മെഡിസിൻ, റേഡിയോളജി, റേഡിയോതെറപ്പി, സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, സർജിക്കൽ ഒാങ്കോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, ട്രോമ ആൻഡ് എമർജൻസി മെഡിസിൻ, യൂറോളജി.

www.aiimskalyani.edu.in

ബിബിനഗർ: 68 ഫാക്കൽറ്റി

തെലങ്കാന ബിബിനഗർ എയിംസിൽ 68പ്രഫസർ, അഡീഷനൽ പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ (ഗ്രൂപ്പ് എ) ഒഴിവ്. നേരിട്ടുള്ള നിയമനം. ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം.

www.aiimsbibinagar.edu.in

ഗുവാഹത്തി: 23 ഒഴിവ്

ഗുവാഹത്തി എയിംസിൽ 23 ഒഴിവ്. ഡപ്യൂട്ടേഷൻ നിയമനം. മെഡിക്കൽ സൂപ്രണ്ട്, സൂപ്രണ്ടിങ് എൻജിനീയർ, റജിസ്ട്രാർ, എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് കൺട്രോളർ ഓഫ് എക്സാമിനേഷൻ, നഴ്സിങ് സൂപ്രണ്ട്, അക്കൗണ്ട്സ് ഓഫിസർ തുടങ്ങി ഗ്രൂപ്പ് എ, ബി, സി വിഭാഗങ്ങളിലെ 17 തസ്തികകളിലാണ് ഒഴിവ്. ഓഗസ്റ്റ് 20വരെ ഒാൺലൈനായി അപേക്ഷിക്കാം.

www.aiimsguwahati.ac.in

English Summary:

AIIMS Job Opportunity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com