ADVERTISEMENT

ഇന്ത്യൻ നേവിയുടെ വെസ്റ്റേൺ, ഈസ്റ്റേൺ, സതേൺ, ആൻഡമാൻ ആൻഡ് നിക്കോബാർ കമാൻഡുകളിൽ ഗ്രൂപ്പ് ബി, സി തസ്തികകളിലായി 741 നേവൽ സിവിലിയൻ സ്റ്റാഫ് ഒഴിവുകൾ. ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്റ്റ് (INCET- 01/2024) മുഖേനയാണു തിരഞ്ഞെടുപ്പ്. ഓഗസ്റ്റ് 2 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായം, ശമ്പളം:

∙ചാർജ്മാൻ (അമ്യൂണിഷൻ വർക്‌ഷോപ്): ബിഎസ്‌സി ഫിസിക്സ്/കെമിസ്ട്രി/മാത്‌സ് അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ; 18-25; 35,400-1,12,400.

∙ചാർജ്മാൻ (ഫാക്ടറി): ബിഎസ്‌സി ഫിസിക്സ്/കെമിസ്ട്രി/മാത്‌സ് അല്ലെങ്കിൽ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/മെക്കാനിക്കൽ/കംപ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമ; 18-25; 35,400-1,12,400.

∙ചാർജ്മാൻ (മെക്കാനിക്): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/പ്രൊഡക്‌ഷൻ എൻജിനീയറിങ് ഡിപ്ലോമ, 2 വർഷ പരിചയം; 30 കവിയരുത്; 35,400-1,12,400.

∙സയന്റിഫിക് അസിസ്റ്റന്റ്: ബിഎസ്‌സി ഫിസിക്സ്/കെമിസ്ട്രി/ഇലക്ട്രോണിക്സ്/ഒാഷ്യനോഗ്രഫി, 2 വർഷ പരിചയം; 30 കവിയരുത്; 35,400-1,12,400.

∙ഡ്രാഫ്റ്റ്സ്മാൻ (കൺസ്ട്രക്‌ഷൻ): പത്താം ക്ലാസ്; ഡ്രാഫ്റ്റ്സ്മാൻഷിപ്പിൽ രണ്ടു വർഷ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡ്രാഫ്റ്റ്സ്മാൻഷിപ്പിൽ 3 വർഷത്തെ അപ്രന്റിസ്ഷിപ് പരിശീലനം അല്ലെങ്കിൽ ഷിപ്റൈറ്റ്/വെൽഡർ/പ്ലേറ്റർ/ഷീറ്റ് മെറ്റൽ/ഷിപ് ഫിറ്റർ ട്രേഡുകളിലൊന്നിൽ ഐടിഐ സർട്ടിഫിക്കറ്റും 2 വർഷ അപ്രന്റിസ് പരിശീലനവും; DOEACC യിൽ നിന്നുമുള്ള ഒാട്ടോ കാഡ് സർട്ടിഫിക്കറ്റ്/തത്തുല്യം; 18-25; 25,500-81,100.

∙ഫയർമാൻ: പ്ലസ് ടു ജയം, എലമെന്ററി/ബേസിക്/ഒാക്സിലറി ഫയർ ഫൈറ്റിങ് കോഴ്സ്; (ശാരീരിക യോഗ്യതകൾ: ഉയരം-165 സെ.മീ., നെഞ്ചളവ്-81.5 സെ.മീ., നെഞ്ചളവ് (വികസിപ്പിക്കുമ്പോൾ)-85 സെ.മീ., തൂക്കം-കുറഞ്ഞത് 50 കി.ഗ്രാം, കാഴ്ചശക്തി-6/6); 18-27; 19,900-63,200.

∙ഫയർ എൻജിൻ ഡ്രൈവർ: പ്ലസ് ടു ജയം, ഹെവി മോട്ടർ വെഹിക്കിൾ ലൈസൻസ്; (ശാരീരിക യോഗ്യതകൾ: ഉയരം-165 സെ.മീ., നെഞ്ചളവ്-81.5 സെ.മീ., നെഞ്ചളവ് (വികസിപ്പിക്കുമ്പോൾ)-85 സെ.മീ., തൂക്കം-കുറഞ്ഞത് 50 കി.ഗ്രാം, കാഴ്ചശക്തി-6/6) 18-27; 21,700-69,100.

∙ട്രേഡ്സ്മാൻ മേറ്റ്: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (ട്രേഡുകൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക); 18-25; 18,000-56,900.

∙പെസ്റ്റ് കൺട്രോൾ വർക്കർ: പത്താം ക്ലാസ്/തത്തുല്യം, ഹിന്ദി/ പ്രാദേശിക ഭാഷയിൽ അറിവ്; 18-25; 18,000-56,900.

∙കുക്ക്: പത്താം ക്ലാസ്, ഒരു വർഷ പരിചയം; 18-25; 18,000-56,900.

∙മൾട്ടി ടാസ്ക്കിങ് സ്റ്റാഫ് (മിനിസ്റ്റീരിയൽ): പത്താം ക്ലാസ്/ ഐടിഐ ജയം; 18-25; 18,000-56,900.

∙ഫീസ്: 295. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, എക്സ് സർവീസ്, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. ഒാൺലൈനായി അടയ്ക്കാം.

www.joinindiannavy.gov.in , www.indiannavy.nic.in

English Summary:

Indian Navy Job Vacancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com