ADVERTISEMENT

വെസ്റ്റ് സെൻട്രൽ റെയിൽവേ: 3317 അപ്രന്റിസ്

ജബൽപുർ ആസ്ഥാനമായ വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ വിവിധ യൂണിറ്റ്/ഡിവിഷനുകളിൽ 3,317 അപ്രന്റിസ് ഒഴിവ്. സെപ്റ്റംബർ 4 വരെ ഓൺലൈനായി അപേക്ഷിക്കാം.

∙ഒഴിവുള്ള ട്രേഡുകൾ: എസി മെക്കാനിക്, അപ്രന്റിസ് ഫുഡ് പ്രൊഡക്‌ഷൻ, ആർക്കിടെക്ചറൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് ഫ്രണ്ട് ഒാഫിസ് മാനേജർ, ബ്ലാക്സ്മിത്ത്, ബുക് ബൈൻഡർ, കേബിൾ ജോയിന്റർ, കാർപെന്റർ, കംപ്യൂട്ടർ ആൻഡ് പെരിഫെറൽസ് ഹാർഡ്‌വെയർ റിപ്പയർ ആൻഡ് മെയിന്റനൻസ് മെക്കാനിക്, കംപ്യൂട്ടർ നെറ്റ്‌വർക്കിങ് ടെക്നിഷ്യൻ, കംപ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഡെന്റൽ ലബോറട്ടറി ടെക്നിഷ്യൻ, ഡീസൽ മെക്കാനിക്, ഡിജിറ്റൽ ഫൊട്ടോഗ്രഫർ, ഡ്രാഫ്റ്റ്സ്മാൻ, ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഫിറ്റർ, ഫ്ലോറിസ്റ്റ് ആൻഡ് ലാൻഡ്സ്കേപ്പിങ്, ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ, ഹോർട്ടികൾചർ അസിസ്റ്റന്റ്, ഹൗസ്കീപ്പർ, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, മെഷിനിസ്റ്റ്, മേസൺ, മെറ്റീരിയൽ ഹാൻഡ്‌ലിങ് എക്വിപ്മെന്റ് മെക്കാനിക് കം ഒാപ്പറേറ്റർ, മെക്കാനിക്, മെക്കാനിക് കം ഒാപ്പറേറ്റർ ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ സിസ്റ്റം, മെഡിക്കൽ ലബോറട്ടറി ടെക്നിഷ്യൻ, മൾട്ടിമീഡിയ ആൻഡ് വെബ് പേജ് ഡിസൈനർ, പെയിന്റർ, പ്ലംബർ, പമ്പ് ഒാപ്പറേറ്റർ കം മെക്കാനിക്, റിസപ്ഷനിസ്റ്റ്/ഹോട്ടൽ ക്ലാർക്ക്/ഫ്രണ്ട് ഒാഫിസ് അസിസ്റ്റന്റ്, സെക്രട്ടേറിയൽ അസിസ്റ്റന്റ്, സ്വീയിങ് ടെക്നോളജി/ടെയ്‌ലർ, സ്റ്റെനോഗ്രഫർ, സർവേയർ, ടർണർ, വെൽഡർ, വയർമാൻ.

യോഗ്യത:

∙മെഡിക്കൽ ലബോറട്ടറി ടെക്നിഷ്യൻ: ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് പ്ലസ് ടു ജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/എസ്‌സിവിടി).

∙മറ്റു ട്രേഡുകൾ: 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/എസ്‌സിവിടി).

∙പ്രായം: 15–24. അർഹർക്ക് ഇളവ്.

∙സ്റ്റൈപെൻഡ്: ചട്ടപ്രകാരം.

∙ഫീസ്: 141. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു 41. ഒാൺലൈനായി അടയ്ക്കാം.

∙തിരഞ്ഞെടുപ്പ്: പത്താം ക്ലാസ്, ഐടിഐ പരീക്ഷകളിൽ ലഭിച്ച മാർക്ക് അടിസ്ഥാനമാക്കി.

www.wcr.indianrailways.gov.in

ആർആർബികളിൽ 1376 പാരാമെഡിക്കൽ ഒഴിവ്

∙വിജ്ഞാപനം ഉടൻ

റെയിൽവേയിലെ 1,376 പാരാമെഡിക്കൽ ഒഴിവുകളിൽ വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ഒാഗസ്റ്റ് 10-16 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം ആർആർബിക്കു കീഴിലും അവസരമുണ്ട്. ഒൗദ്യോഗിക വിജ്ഞാപനം ഉടൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഒാഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 16 വരെ ഒാൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ ഏതെങ്കിലും ഒരു ആർആർബിയിലേക്കു മാത്രം അപേക്ഷിക്കുക.

∙സെൻട്രലൈസ്‌ഡ് എംപ്ലോയ്‌മെന്റ് നോട്ടിസ് നമ്പർ: 04/2024.

∙തസ്തികകളും ഒഴിവും: നഴ്സിങ് സൂപ്രണ്ട് (713), ഫാർമസിസ്റ്റ് (246), ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്പെക്ടർ ഗ്രേഡ് III (126), ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് II (94), റേഡിയോഗ്രഫർ എക്സ്റേ ടെക്നിഷ്യൻ (64), ലബോറട്ടറി സൂപ്രണ്ട് ഗ്രേഡ് III (27), ഡയാലിസിസ് ടെക്നിഷ്യൻ (20), ഫിസിയോതെറപ്പിസ്റ്റ് ഗ്രേഡ് II (20), ഫീൽഡ് വർക്കർ (19), ഇസിജി ടെക്നിഷ്യൻ (13), ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (7), ഡയറ്റീഷ്യൻ (5), കാർഡിയാക് െടക്നിഷ്യൻ (4), ഒപ്റ്റോമെട്രിസ്റ്റ് (4), ഒാഡിയോളജിസ്റ്റ് ആൻഡ് സ്പീച് തെറപ്പിസ്റ്റ് (4), ഡെന്റൽ ഹൈജീനിസ്റ്റ് (3), പെർഫ്യൂഷനിസ്റ്റ് (2), ഒക്യുപേഷനൽ തെറപ്പിസ്റ്റ് (2), കാത് ലബോറട്ടറി ടെക്നിഷ്യൻ (2), സ്പീച് തെറപ്പിസ്റ്റ് (1).

∙ശമ്പളം: 19,900-44,900.

∙തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി) മുഖേന.

∙ഫീസ്: 500 രൂപ. സിബിടിക്കു ശേഷം 400 രൂപ തിരികെ നൽകും. പട്ടികവിഭാഗം, വിമുക്തഭടൻ, സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ, ന്യൂനപക്ഷവിഭാഗം, ഇബിസി എന്നിവർക്ക് 250 രൂപ മതി. സിബിടിക്കു ശേഷം 250 രൂപ തിരികെ നൽകും. ഫീസ് ഒാൺലൈനായി അടയ്ക്കണം. ബാങ്ക് ചാർജുകൾ ഇൗടാക്കും.

യോഗ്യതയുൾപ്പെടെ അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച മറ്റു വിശദാംശങ്ങളും വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും. ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചശേഷം മാത്രം അപേക്ഷിക്കുക.

പ്രധാന വെബ്സൈറ്റുകൾ:

∙തിരുവനന്തപുരം ആർആർബി:

www.rrbthiruvananthapuram.gov.in

∙ബെംഗളൂരു: www.rrbbnc.gov.in

∙ചെന്നൈ: www.rrbchennai.gov.in

∙മുംബൈ: www.rrbmumbai.gov.in

English Summary:

Railway Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com