ADVERTISEMENT

നോൺ കോംപാറ്റന്റ്

വ്യോമസേനയിൽ അഗ്നിവീർ വായു നോൺ കോംപാറ്റന്റ് വിഭാഗത്തിൽ അവിവാഹിതരായ പുരുഷന്മാർക്ക് അവസരം. ഹോസ്പിറ്റാലിറ്റി, ഹൗസ് കീപ്പിങ് വിഭാഗങ്ങളിലാണ് ഒഴിവ്. 4 വർഷത്തേക്കാണു നിയമനം. തിരുവനന്തപുരത്തു ഹോസ്പിറ്റാലിറ്റി വിഭാഗത്തിൽ അവസരമുണ്ട്. സെപ്റ്റംബർ 2 വരെ അപേക്ഷിക്കാം

∙യോഗ്യത: പത്താം ക്ലാസ് ജയം/തത്തുല്യം.

∙പ്രായം: 2004 ജനുവരി 2നും 2007 ജൂലൈ 2നും മധ്യേ ജനിച്ചവർ (രണ്ടു തീയതികളും ഉൾപ്പെടെ). എൻറോൾമെന്റ് സമയത്ത് 21 വയസ്സു കവിയരുത്.

∙ശാരീരിക യോഗ്യത: ഉയരം കുറ‍ഞ്ഞത് 152 സെ.മീ, നെഞ്ചളവ്: 5 സെ.മീ വികാസമുണ്ടായിരിക്കണം. തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം. മികച്ച കാഴ്ച, കേൾവി ശക്തി, ആരോഗ്യമുള്ള പല്ലുകൾ എന്നിവയുമുണ്ടായിരിക്കണം.

∙തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, ശാരീരിക

ക്ഷമതാപരീക്ഷ, സ്ട്രീം സ്യൂട്ടബിലിറ്റി ടെസ്റ്റ്, മെഡിക്കൽ പരിശോധന എന്നിവ അടിസ്ഥാനമാക്കി. വിശദവിവരങ്ങൾക്ക്: https://agnipathvayu.cdac.in

സ്പോർട്സ് ക്വോട്ട

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ വായു സ്പോർട്സ് വിഭാഗത്തിൽ അവിവാഹിതരായ പുരുഷന്മാർക്ക് അവസരം. ഇത് കമ്മിഷൻഡ് ഓഫിസർ/ പൈലറ്റ്/ നാവിഗേറ്റർ/എയർമെൻ തസ്‌തികകളിലേക്കുള്ള തിരഞ്ഞെടുപ്പല്ല. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 29 വരെ.

∙ഒഴിവുള്ള വിഭാഗങ്ങൾ: അത്‌ലറ്റിക്സ്, ബോക്സിങ്, ക്രിക്കറ്റ്, സൈക്ലിങ്, ഹാൻഡ്‌ബോൾ, ലോൺ ടെന്നിസ്, സ്വിമ്മിങ്/ഡൈവിങ്, ഷൂട്ടിങ്, വാട്ടർ പോളോ, റെസ്‌ലിങ്, ബാസ്കറ്റ് ബോൾ, സൈക്കിൾ പോളോ, ഫുട്ബോൾ, ഹോക്കി, സ്ക്വാഷ്, കബഡി, വോളിബോൾ, വുഷു, വെയിറ്റ് ലിഫ്റ്റിങ്

∙യോഗ്യത:

സയൻസ് വിഷയങ്ങൾ: 50% മാർക്കോടെ മാത്‌സ്, ഫിസിക്സ്, ഇംഗ്ലിഷ് പഠിച്ച് പ്ലസ് ടു ജയം/തത്തുല്യം. ഇംഗ്ലിഷിന് 50% മാർക്ക് വേണം അല്ലെങ്കിൽ

50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ ജയം (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടമൊബീൽ/കംപ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഐടി). ഇംഗ്ലിഷിന് 50% മാർക്ക് വേണം. ഡിപ്ലോമ തലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് വേണം അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷനൽ കോഴ്സ് ജയം (ഫിസിക്സ്, മാത്‌സ് പഠിച്ച്). ഇംഗ്ലിഷിന് 50% മാർക്ക് വേണം. വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് നേടിയിരിക്കണം

സയൻസ് ഇതര വിഷയങ്ങൾ: 50% മാർക്കോടെ പ്ലസ് ടു ജയം/തത്തുല്യം. ഇംഗ്ലിഷിന് 50% മാർക്കു വേണം അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷനൽ കോഴ്സ് ജയം. ഇംഗ്ലിഷിന് 50% മാർക്ക് വേണം.

വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് നേടിയിരിക്കണം.

സ്പോർട്സ് യോഗ്യത സംബന്ധിച്ച വിവരങ്ങൾക്കു വെബ്സൈറ്റ് കാണുക.

∙പ്രായം: 2004 ജനുവരി 2നും 2007 ജൂലൈ 2നും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതിയും ഉൾപ്പെടെ). എൻറോൾ ചെയ്യുമ്പോൾ പ്രായപരിധി 21.

∙ഫീസ്: 100. ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെ ഫീസടയ്ക്കാം. https://agnipathvayu.cdac.in/casbspm

English Summary:

Indian Navy Agniveer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com