ADVERTISEMENT

ടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ ജനറൽ ഡ്യൂട്ടി, ക്ലാർക്ക്, ട്രേഡ്സ്മാൻ വിഭാഗങ്ങളിൽ 2847 ഒഴിവ്. കേരളം ഉൾപ്പെടുന്ന ദക്ഷിണ കമാൻഡ് ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സിനു കീഴിലെ വിവിധ ഇൻഫന്ററി ബറ്റാലിയനുകളിൽ 774 ഒഴിവുകളുണ്ട്. മഹാരാഷ്ട്രയിലെ കോലാപുർ, ദേവ്‌ലാലി, തമിഴ്നാട്ടിലെ കോയമ്പത്തൂർ, കർണാടകയിലെ ബെളഗാവി, ആൻഡമാൻ ആൻഡ് നിക്കോബർ ദ്വീപിലെ ശ്രീ വിജയപുരം എന്നിവിടങ്ങളിൽ നവംബർ 4 മുതൽ നവംബർ 16 വരെയാണു സതേൺ സോണിലെ ഇൻഫന്ററി ബറ്റാലിയനുകളുടെ റിക്രൂട്മെന്റ്. സേനയുടേതുപോലെ സ്ഥിരം നിയമനമല്ല. വോളന്ററി ഓർഗനൈസേഷനായ ടെറിട്ടോറിയൽ ആർമിയിൽ പാർട് ടൈം സേവനത്തിനാണ് അവസരം. 7 വർഷത്തേയ്ക്കാണു നിയമനം. നീട്ടിക്കിട്ടിയേക്കാം.

∙തസ്തികയും ഒഴിവും: സോൾജിയർ ജനറൽ ഡ്യൂട്ടി (566 ഒഴിവ്), സോൾജിയർ ഷെഫ് (54), സോൾജിയർ ഹൗസ് കീപ്പർ (36), സോൾജിയർ വാഷർമാൻ (32), സോൾജിയർ ഹെയർ ഡ്രസർ (30), സോൾജിയർ ക്ലാർക്ക് (30), സോൾജിയർ ഇആർ (7), സോൾജിയർ മസാൽചി (6), സോൾജിയർ ആർട്ടിസാൻ മെറ്റലർജി (4), സോൾജിയർ ഷെഫ് സ്പെഷൽ (4), സോൾജിയർ കുക്ക് മെസ് (2), സോൾജിയർ സ്റ്റുവാർഡ് (2), സോൾജിയർ ആർട്ട് വുഡ് വർക്ക് (1).

∙യോഗ്യത:

∙സോൾജിയർ ജനറൽ ഡ്യൂട്ടി: മെട്രിക്കുലേഷൻ/തത്തുല്യം (മൊത്തം 45 % മാർക്കും ഓരോ വിഷയത്തിനും 33 % മാർക്കും നേടിയിരിക്കണം).

∙സോൾജിയർ ക്ലാർക്ക്: ഏതെങ്കിലും സ്ട്രീമിൽ പന്ത്രണ്ടാം ക്ലാസ്/തത്തുല്യം (മൊത്തം 60%മാർക്കും ഓരോ വിഷയത്തിനും 50 % മാർക്കും നേടിയിരിക്കണം).

∙സോൾജിയർ ട്രേഡ്‌സ്മാൻ (ഹൗസ് കീപ്പർ/മെസ് കീപ്പർ ഒഴികെ): മെട്രിക്കുലേഷൻ/തത്തുല്യം (ഓരോ വിഷയത്തിനും 33 % മാർക്ക് നേടിയിരിക്കണം).

∙സോൾജിയർ ട്രേഡ്‌സ്മാൻ (ഹൗസ് കീപ്പർ/മെസ് കീപ്പർ): എട്ടാം ക്ലാസ് പാസ് (ഓരോ വിഷയത്തിനും 33 % മാർക്ക് നേടിയിരിക്കണം).

∙പ്രായം: റിക്രൂട്മെന്റ് ദിവസം 18 വയസ്സിനും 42 വയസ്സിനും മധ്യേ.

∙ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത് 160 സെ.മീ., നെഞ്ചളവ് കുറഞ്ഞത് 77 സെ.മീ. (മിനിമം 5 സെ.മീ. വികാസം).

കേരളത്തിൽ നിന്നുള്ളവർക്ക് സോൾജിയർ ജനറൽ ഡ്യൂട്ടി, സോൾജിയർ ക്ലാർക്ക്, സോൾജിയർ ട്രേഡ്‌സ്മാൻ തസ്തികകളിലേക്ക് നവംബർ 6 നു രാവിലെ 5 മുതൽ കോലാപുർ, ബെളഗാവി, ദേവ്‌ലാലി എന്നീ കേന്ദ്രങ്ങളിലാണു റിക്രൂട്മെന്റ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം ജില്ലക്കാർക്കു നവംബർ 9നും മറ്റു ജില്ലക്കാർക്കു നവംബർ 10 നും കോയമ്പത്തൂരിലും റിക്രൂട്മെന്റ് നടത്തും.

റിക്രൂട്മെന്റ് സംബന്ധിച്ച വിശദവിവരങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ഒക്ടോബർ 12–18 ലക്കത്തിൽ (www.employmentnews.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ടെറിട്ടോറിയൽ ആർമി സംബന്ധിച്ച വിവരങ്ങൾക്ക്: www.jointerritorialarmy.gov.in

English Summary:

Territorial Army Job Opportunties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com