Activate your premium subscription today
ന്യൂഡൽഹി ∙ കേന്ദ്രസർവീസിലെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി (നോൺ ടെക്നിക്കൽ) തസ്തികകളിലേക്കുള്ള നിയമനത്തിനായി 3 വർഷം മുൻപു പ്രഖ്യാപിച്ച കോമൺ എലിജിബിലിറ്റി ടെസ്റ്റ് (സിഇടി) ഇപ്പോഴും ഫയലിൽ തന്നെ. അടിസ്ഥാനസൗകര്യവും ഐടി സംവിധാനങ്ങളും ക്രമീകരിക്കാൻ സാധിക്കാത്തതിനാലാണു പൊതുപ്രവേശന പരീക്ഷയും നടത്തിപ്പിനുവേണ്ടിയുള്ള നാഷനൽ റിക്രൂട്മെന്റ് ഏജൻസിയും (എൻആർഎ) വൈകുന്നതെന്നാണു കേന്ദ്ര പഴ്സനേൽ മന്ത്രാലയത്തിന്റെ വിശദീകരണം. നാഷനൽ റിക്രൂട്മെന്റ് ഏജൻസി രൂപീകരിക്കാൻ 2020ലാണു കേന്ദ്രസർക്കാർ തീരുമാനിച്ചത്.
ഓരോ പരീക്ഷയ്ക്കും വ്യത്യസ്ത ഫീസ് അടയ്ക്കേണ്ടതും വെവ്വേറെ പരീക്ഷകൾ എഴുതാനുള്ള തയാറെടുപ്പിന്റെയും യാത്രയുടെയുമൊക്കെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും മുന്നിൽക്കണ്ടുള്ളതാണു പുതിയ പരിഷ്കാരങ്ങൾ. കേന്ദ്രത്തിലെ 1.25 ലക്ഷത്തോളം ഒഴിവുകളിലേക്ക് രണ്ടരക്കോടിയിലേറെ ഉദ്യോഗാർഥികൾ ഓരോ വർഷവും വ്യത്യസ്ത പരീക്ഷകൾ എഴുതുന്നുണ്ട്. പൊതു പ്രവേശന പരീക്ഷയിലൂടെ ഈ തസ്തികകളിൽ ചിലതിനോ മുഴുവനായോ അപേക്ഷിക്കാൻ അവസരമൊരുങ്ങും.
Results 1-2