ADVERTISEMENT

ലഡാക്ക്, സഞ്ചാരികളെ ആരാധകരാക്കാൻ മാത്രം മനോഹരമായ സ്വർഗീയ ഭൂമി. പർവതങ്ങൾ, മഞ്ഞ്, തണുത്ത മരുഭൂമി, ആൽപൈൻ പുൽമേടുകൾ, തടാകങ്ങൾ അങ്ങനെ കാണാനും അനുഭവിക്കാനുമേറേ. ബൈക്കേഴ്സിന്റെ സ്വപ്നയിടം. ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലം. ലഡാക്കിൽ എത്തിയാൽ പക്ഷേ എവിടെയൊക്കെ പോകണം എന്നത് പലർക്കും സംശയമുള്ള കാര്യമാണ്. ഇതാ ലഡാക്കിലെ ഏറ്റവും മനോഹരമായ ചില ഗ്രാമങ്ങളെപ്പറ്റി അറിയാം.

Read Also : ഭൂമിയിൽ വാഹനമോടിച്ച് എത്താവുന്ന ഏറ്റവും ഉയരത്തിലുള്ള റോഡായ ഉംലിങ് ലായിൽ ത്രിവർണപതാകയും കയ്യിലേന്തി...

ലിങ്ഷെഡ്

Image Credit : Dilchaspiyaan /shutterstock.
Image Credit : Dilchaspiyaan /shutterstock.

 

ലഡാക്ക് മലനിരകളുടെ മനോഹരമായ പ്രകൃതിദൃശ്യങ്ങളിലൂടെ കടന്നാണ് നമ്മൾ ഈ മനോഹര ഗ്രാമത്തിലെത്തുന്നത്. ആ യാത്രയിൽ ഗ്രാമീണർക്കൊപ്പം താമസിക്കാനും അവസരം ലഭിക്കും. ഗ്രാമത്തിന്റെ അതേ പേരിലുള്ള, ലഡാക്കിലെ ഏറ്റവും പഴക്കം ചെന്ന ആശ്രമങ്ങളിലൊന്നായ ലിങ്ഷെഡ് മൊണാസ്ട്രിയും ഇവിടെയാണ്. പർവതങ്ങളാൽ ചുറ്റപ്പെട്ട, ലമായൂരിൽനിന്ന് പദും സൺസ്‌കറിലേക്കുള്ള ട്രെക്കിങ് പാതയിലാണ് ഈ മൊണാസ്ട്രി. ഇത് ടിബറ്റൻ ബുദ്ധമതത്തിലെ ഗെലുഗ്പ വിഭാഗത്തിൽ പെട്ടതാണ്. ക്യാബ്ജെ ദാഗോം റിൻപോച്ചെ സ്ഥാപിച്ച ഈ ആശ്രമത്തിൽ 60 സന്യാസിമാർ വസിക്കുന്നു. 1440 കളിൽ സ്ഥാപിതമായ ലിങ്ഷെഡ് ആശ്രമം ‘നൂറായിരം ചിത്രങ്ങൾ’ എന്നർഥം വരുന്ന കുമ്പം എന്നും അറിയപ്പെടുന്നു.  900 വർഷമെങ്കിലും പഴക്കമുള്ള, കുന്നിൻ ചെരുവിൽ അടുക്കിയടുക്കി പണിതിരിക്കുന്ന മൊണാസ്ട്രിയുടെ കാഴ്ച തന്നെ വല്ലാത്തൊരു അനുഭവമാണ്. 

Image Credit: ImPerfectLazybones/istock
Image Credit: ImPerfectLazybones/istock

 

ഗ്യാ ഗ്രാമം

 

ലേ-മണാലി ഹൈവേയിൽ സിന്ധു നദീതടത്തിനും തങ്‌ലാങ് ലാ പാസിനും ഇടയിൽ ലഡാക്ക് മേഖലയിലെ ഗ്യാ നദിയോരത്താണ് മനോഹരമായ ഈ ഗ്രാമം. സമുദ്രനിരപ്പിൽനിന്ന് 4100 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗ്യാ ഒരു ചെറിയ ഗ്രാമമാണ്, പക്ഷേ ഒരുപാട് കാണാനുണ്ട്. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള സ്വാഭാവിക അതിർത്തിയായിട്ടാണ് ഗ്യ നദി ഒഴുകുന്നത്. അതിനാലാണ് ഈ സ്ഥലം ലഡാക്കിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലൊന്നായി അറിയപ്പെടുന്നത്. നിങ്ങൾക്ക് ഇവിടെനിന്ന് രണ്ടുവശത്തെ കാഴ്ചകളും ആസ്വദിക്കാം. 

Read Also : റൈഡര്‍മാരുടെ പ്രിയപ്പെട്ട ലഡാക്ക്, തന്ത്രപ്രധാന മേഖലകളിലുള്‍പ്പടെ സഞ്ചാരികള്‍ക്ക് പ്രവേശിക്കാം...

കുമൂർ

ചെറിയ മലകളും പച്ചപ്പും കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്ന, 200 ഓളം ആളുകൾ മാത്രം താമസിക്കുന്ന മനോഹരമായ ഒരു കൊച്ചുഗ്രാമമാണിത്. ഈ ഗ്രാമത്തിന് സമ്പന്നമായ ചരിത്രമുണ്ട്. ഇടതൂർന്ന പച്ചക്കുന്നുകൾക്കും മഞ്ഞുമൂടിയ കൊടുമുടികൾക്കുമിടയിൽ സ്ഥിതി ചെയ്യുന്ന കുമൂർ പ്രകൃതിഭംഗിക്ക് പേരുകേട്ടതാണ്.

Scenery view of river in autumn, near Alchi monastery, Leh Ladakh. Image Credit : PearSs/istock
Scenery view of river in autumn, near Alchi monastery, Leh Ladakh. Image Credit : PearSs/istock

സ്റ്റോക്ക്

 

Image Credit : Farris Noorzali /shutterstock.
Image Credit : Farris Noorzali /shutterstock.

ലേയിൽനിന്ന് 45 കിലോമീറ്റർ അകലെയുള്ള മനോഹര ഗ്രാമമാണ് സ്റ്റോക്ക്. മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും അതിശയകരമായ തടാകങ്ങൾക്കും പേരുകേട്ടതാണ് ഈ ഗ്രാമം. എല്ലാ വർഷവും ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ലഡാക്കിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലൊന്ന്. ലഡാക്കിലെ ഏറ്റവും പ്രധാനപ്പെട്ട മതകേന്ദ്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന സ്റ്റോക്ക് ഗോമ്പയും സ്റ്റോക്ക് മൊണാസ്ട്രിയുമാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. മഹാഭാരതം പോലെ പല പുരാതന ഗ്രന്ഥങ്ങളിലും സ്റ്റോക്ക് ഗ്രാമത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്, അതിൽ ‘സത്യവർത്ത’ എന്നാണ് ഇവിടം പറയപ്പെടുന്നത്. 

 

അൽചി 

 

ലഡാക്കിലെ ലേ ജില്ലയിലെ ഒരു ഗ്രാമമാണ് അൽചി. സിന്ധു നദിയുടെ ഇടതുകരയിൽ സ്ഥിതി ചെയ്യുന്ന ഇവിടെ നിരവധി ബുദ്ധവിഹാരങ്ങളുണ്ട്. പരമ്പരാഗത വാസ്തുവിദ്യയും മഞ്ഞുമൂടിയ മലനിരകളുടെ മനോഹരമായ കാഴ്ചകളുമുള്ള അൽച്ചി ലഡാക്കിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലൊന്നാണ്. എ ഡി 1542 നും 1582 നും ഇടയിൽ ലഡാക്കിലെ രാജാവായിരുന്ന സെങ്ഗെ നംഗ്യാൽ നിർമിച്ച ആൽചി മൊണാസ്ട്രിയാണ് അൽചിയിലെ പ്രധാന ആകർഷണം. 

 

പനാമിക്

 

സമുദ്രനിരപ്പിൽനിന്ന് 5,500 അടി ഉയരത്തിലാണ് പനാമിക് സ്ഥിതി ചെയ്യുന്നത്. ഹെമിസ് ദേശീയോദ്യാനത്തിന്റെ ഭാഗമായ ഇത് നിയോമ കൊടുമുടി, ലഡാക്കി കൊടുമുടി, ട്രിഗ്മാരു കൊടുമുടി തുടങ്ങിയ മഞ്ഞുമൂടിയ കൊടുമുടികളാൽ ചുറ്റപ്പെട്ടിരിക്കുന്നു. വർഷം തോറും വ്യത്യസ്ത ഋതുക്കളിൽ വിരിയുന്ന കാട്ടുപൂക്കളുള്ള മനോഹരമായ പച്ചപ്പുൽപ്പുറങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് പനാമിക് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

 

Content Summary : Here are some of the must-visit places in Ladakh.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com