അടിച്ചുപൊളിക്കാന്‍ പുന്നമടക്കായലിലെ 'ഒഴുകും വീട്ടി'ല്‍ ഒരു ദിനം!
Mail This Article
ലോക്ഡൗൺ കഴിഞ്ഞ് സുരക്ഷിതമായി യാത്ര പോകാന്‍ സമയമാകുമ്പോൾ തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച സ്ഥലമാണ് കാനോവില്ലെ. ആലപ്പുഴയിൽ നിന്നും അഞ്ചു കിലോമീറ്റര്‍ വടക്കായി പുന്നമടക്കായലിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന മനോഹരമായ ടൂറിസ്റ്റ് കേന്ദ്രം.
കായല്‍ക്കരയോടു ചേര്‍ന്നുള്ള ചെറുകനാലിൽ നങ്കൂരമിട്ട കാനോ കോട്ടേജ് എന്ന കുഞ്ഞുവീടാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. പൂർണമായും വെള്ളത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ഈ വീടിനുള്ളില്‍ രണ്ടു കിടക്കകള്‍ ഉള്ള ഒരു കിടപ്പുമുറിയും ഇരിപ്പിടത്തോടുകൂടിയ വലിയ വരാന്തയും ബോട്ടിന്‍റെ പിൻഭാഗത്ത് ഒരു ചെറിയ വരാന്തയുമുണ്ട്. കൂടാതെ, വെസ്റ്റേൺ ടോയ്‌ലറ്റ്, ഷവർ, ബാത്ത്‌റൂം എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളുമുണ്ട്. കാഴ്ചകൾ ആസ്വദിക്കാനായി കോട്ടേജിന് പുറത്ത് ഊഞ്ഞാല്‍ക്കിടക്കകളും ഒരുക്കിയിട്ടുണ്ട്.
വെള്ളത്തിനു മുകളില്‍ 2500 ചതുരശ്ര അടിയില്‍ ഒരുക്കിയ കണ്‍വെന്‍ഷനല്‍ സെന്‍ററാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. 350 പേരിലധികം ആളുകളെ ഉള്‍ക്കൊള്ളാനാകുന്ന ഇവിടം കൂട്ടായ്മകള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും വിവാഹച്ചടങ്ങുകള്‍ക്കുമെല്ലാം അനുയോജ്യമാണ്. പുന്നമടക്കായലിനഭിമുഖമായി ഹരിതമനോഹരമായ പശ്ചാത്തലത്തിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ബാംബൂ റാഫ്റ്റിങ്, ഫിഷിംങ്, കിഡ്സ് പ്ലേ ഏരിയ, ചീനവലയിടല്‍ തുടങ്ങിയ ആക്റ്റിവിറ്റികളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
English Summary: Canoe ville amazing backwater experience