ആമ്പൽ പൂക്കളുടെ മെത്തയൊരുക്കി മലരിക്കൽ
Mail This Article
ഏക്കര്‍ കണക്കിന് പാടങ്ങളിലായി സുന്ദരകാഴ്ചകളൊരുക്കി ആമ്പൽ പൂക്കൾ വീണ്ടും പുഷ്പസാഗരം ഒരുക്കിരിക്കുകയാണ്. ആമ്പൽ പൂക്കൾ പടര്‍ന്നു കിടക്കുന്നത് കാണാൻ തന്നെ ഗംഭിരമാണ്.ആരുടേയും മനസ് നിറയ്ക്കുന്ന ഈ കാഴ്ച്ച കോട്ടയം ജില്ലയിലെ കുമരകത്തിനടുത്തുള്ള മലരിക്കലെന്ന ഒരു കൊച്ചു ഗ്രാമത്തിലാണ്.
പ്രകൃതി ആവോളം സൗന്ദര്യം വാരി വിതറിയിരിക്കുന്ന മലരിക്കൽ എന്ന നാട് ഇന്ന് സഞ്ചാരികൾക്കിടയിൽ ഹിറ്റായിരിക്കുന്നത് ഈ ആമ്പൽപ്പാടങ്ങളുടെ ക്രെഡിറ്റിൽ ആണെന്ന് പറയാം. കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മലരിക്കൽ പ്രദേശത്തേക്ക് സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
വിലക്ക് ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
പട്ടുവിരിച്ച ആമ്പൽ വസന്തം കാഴ്ച ഇത്തവണ നേരിട്ട് ആസ്വദിക്കാനാവില്ല,ചിത്രങ്ങളിലൂടെ ആസ്വദിക്കാം.പാടങ്ങളിൽ കൃഷി ആരംഭിക്കുന്നതോടെ ഈ ആമ്പലുകൾ ഇല്ലാതാകും.
എന്നു കരുതി മലരിക്കലിലെ കാഴ്ച്ചകൾ അവസാനിക്കില്ല. ഏറ്റവും നന്നായി സൂര്യോദയവും അസ്തമയവും കാണാൻ മികച്ചൊരിടമാണ് മലരിക്കൽ സൺ സെറ്റ് പോയിന്റ്. കുമരകത്തിന്റെ തനത് ഗ്രാമീണ ഭംഗിയും പ്രകൃതി ദൃശ്യങ്ങളാലും സമ്പന്നമാണീ നാട് .