ADVERTISEMENT

കോവിഡ് കാലത്തു തിരക്കില്ലാത്ത വിനോദകേന്ദ്രങ്ങൾ  തേടുന്ന സന്ദർശകർ വൈപ്പിനിലെ അറിയപ്പെടാത്ത ബീച്ചുകൾക്കു ഭാഗ്യമായി മാറുന്നു. പ്രധാന ബീച്ചുകളിൽ പലതിലും ജനത്തിരക്കായി തുടങ്ങിയതോടെ അവ ഒഴിവാക്കുന്ന സന്ദർശകർ സമീപത്തെ ബീച്ചുകളിലേക്കു ചേക്കേറുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

25 കിലോമീറ്ററോളം കടൽത്തീരമുള്ള പ്രദേശമാണു വൈപ്പിനെങ്കിലും  ചെറായി, കുഴുപ്പിള്ളി, ചാത്തങ്ങാട് തുടങ്ങിയ ഏതാനും ബീച്ചുകൾ മാത്രമാണു  സന്ദർശകർക്കു പ്രിയം. അത്തരം കേന്ദ്രങ്ങളാണു ടൂറിസം മേഖലകളായി വികസിച്ചിട്ടുള്ളതും.  എന്നാൽ അത്രതന്നെ ഭംഗിയുള്ളതും കടലിറങ്ങി  ഉല്ലസിക്കാൻ  കഴിയുന്നതുമായ ബീച്ചുകൾ വൈപ്പിനിൽ വേറെയുമുണ്ട്. 

ഇത്തരം സ്ഥലങ്ങളിലേക്കാണ് ഇപ്പോൾ സന്ദർശകർ എത്തിത്തുടങ്ങിയിരിക്കുന്നത്. ബീച്ചുകൾ തുറന്ന സമയത്തു സന്ദർശകരുടെ എണ്ണം കുറവായിരുന്നുവെങ്കിലും  പ്രമുഖ ബീച്ചുകളിൽ സന്ദർശകരുടെ മോശമല്ലാത്ത തിരക്കാണ് ഇപ്പോഴുള്ളത്. ഇത്തരം ബീച്ചുകൾ ഒഴിവാക്കുന്നവരാണു സമീപത്തെ വിജനമായി കിടക്കുന്ന ബീച്ചുകളിലേക്കു നീങ്ങുന്നത്. പള്ളിപ്പുറം കോൺവന്റ് ആറാട്ടുകടവ് ബീച്ചിൽ ഇത്തരത്തിൽ ഒട്ടേറെപ്പേരാണ്  ഇപ്പോൾ എത്തുന്നത്. 

ചെറായി ബീച്ചിന് ഒരു കിലോമീറ്ററോളം വടക്കാണ്  മനോഹരമായ ഈ ബീച്ച്. വലുപ്പം കുറവാണെങ്കിലും പഞ്ചസാര മണൽ നിറഞ്ഞ  ഇവിടുത്തെ ഫിഷിങ്ഗ്യാപ്  ഏറെ ആകർഷകമാണ്.  ഞായറാഴ്ചകളിലും അവധിദിവസങ്ങളിലും ഒട്ടേറെ കുടുംബങ്ങൾ ഇവിടേക്ക് എത്തുന്നു. അത്യാവശ്യത്തിനു വാഹനപാർക്കിങ് സൗകര്യവും ഭക്ഷണശാലകളും ഇവിടെയുണ്ട്. വടക്കു വശത്തായി കാറ്റാടി മരങ്ങളുള്ളതിനാൽ വെയിലിനെ പേടിക്കേണ്ടെന്നു സന്ദർശകർ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com