ADVERTISEMENT

തേക്കടി എന്നു കേൾക്കുമ്പോൾത്തന്നെ ആനക്കൂട്ടങ്ങൾ, അനന്തമായ മലനിരകൾ, സുഗന്ധവ്യഞ്ജന തോട്ടങ്ങൾ എന്നിവയാണ് സന്ദർശകരുടെ മനസ്സിൽ ഓടിയെത്തുന്നത്. തേക്കടിയിലെ പെരിയാർ വനങ്ങൾ ഇന്ത്യയിലെ ഏറ്റവും മികച്ച വന്യജീവി സങ്കേതങ്ങളിലൊന്നാണ്. മനോഹരമായ ഭൂപ്രകൃതിയും മലനിരകളും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളും നിറഞ്ഞ തേക്കടിയിൽ എത്തിയാൽ എന്തൊക്കെ കാണാം.

spiceslapthekkady5
Shutterstock

കേരളത്തിലെ ആദ്യ വന്യജീവി സങ്കേതമായ പെരിയാറിന്റെ വനപ്രദേശമാണ് തേക്കടി. സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാഴ്ചകളുള്ള സ്ഥലമാണ് തേക്കടി. സ്ഥിരം സന്ദർശിക്കുന്ന ഇടങ്ങളല്ലാതെ സഞ്ചാരികൾ അധികം കടന്നുചെല്ലാത്ത വളരെ ഭംഗിയേറിയ ചിലയിടങ്ങളുണ്ട് തേക്കടിയിൽ. കണ്ടുമടുത്ത തേക്കടി കാഴ്ചകൾക്ക്  പുത്തനുണർവ് നൽകും പാണ്ടിക്കുഴിയും കുരിശുമലയും ചെല്ലാർകോവിലും ഗ്രാമ്പിയും അബ്രഹാമിന്റെ സുഗന്ധനവ്യഞ്ജന തോട്ടവുമെല്ലാം. തേക്കടി കാണുന്ന കൂട്ടത്തിൽ ഇവകൂടി കാണാം.

spiceslapthekkady6
Shutterstock

തേക്കടിയിൽ നിലവിൽ കാണുന്ന തടാകം മുല്ലപ്പെരിയാർ ഡാം കെട്ടിയതിന് ശേഷം ഉണ്ടായതാണ്. ഈ തടാകത്തിലെ ബോട്ട് യാത്രയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഒന്നര മണിക്കൂർ നീണ്ടു നില്‍ക്കുന്ന ബോട്ടിങ്ങാണ് സഞ്ചാരികൾക്കായി കേരള ടൂറിസം ഡിപ്പാർട്മെന്റ് കോർ‌പ്പറേഷനും ഫോറസ്റ്റ് ഡിപ്പാർട്മെന്‍റും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്നത്. പെരിയാർ വന്യജീവി സങ്കേതത്തിന്റെ കാഴ്ചകളും ഇടയ്ക്കിടെ എത്തുന്ന മൃഗങ്ങളും ഒക്കെയാണ് ഈ ബോട്ടിങ് യാത്രയുടെ പ്രധാന ആകർഷണം. 

spiceslapthekkady1
Image From Official Site

കോവിഡും ലോക്ഡൗണും കാരണം  കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം വളരെക്കാലമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഇപ്പോൾ തേക്കടി തടാകത്തിലെ ബോട്ടിങ്ങും പുനരാരംഭിച്ചിട്ടുണ്ട്. രാവിലെ 7.30 മുതൽ വൈകിട്ട് 5 വരെയാണ് ബോട്ടിങ് സമയം.

മംഗളാദേവി കണ്ണകി ക്ഷേത്രം

തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന കേരളത്തിലെ തേനി ജില്ലയിലെ പഴിയൻകുടിയിൽ നിന്ന് 7 കിലോമീറ്ററും തേക്കടിയിൽ നിന്ന് 15 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന ഒരു ചരിത്ര ക്ഷേത്രമാണിത്. 1000 വർഷം പഴക്കമുണ്ട് മംഗളാദേവി ക്ഷേത്രത്തിന്. കണ്ണകിയാണ് ഇവിടുത്തെ പ്രതിഷ്ഠ. കേരളത്തിലെ ഏക കണ്ണകി ക്ഷേത്രം എന്ന പ്രത്യേകതയുമുണ്ട് ഇൗ ക്ഷേത്രത്തിന്. വർഷത്തിലൊരിക്കൽ മാത്രമാണ് ഇവിടം തുറക്കുക. കുമളിയിൽ നിന്നും ഏതാണ്ട് 15 കിലോമീറ്റർ വനത്തിലൂടെ നടന്നാലും ക്ഷേത്രത്തിലെത്താം. 

പാണ്ടിക്കുഴി, ചെല്ലാർകോവിൽ, വണ്ടിപ്പെരിയാർ, ഗവി തുടങ്ങി ട്രെക്കിങ് പ്രേമികളുടെ പറുദീസ കൂടിയാണ് തേക്കടി. ഇതൊക്കെ കണ്ട് ആസ്വദിക്കുന്നതിനൊപ്പം പഴമയുടെ ഉമ്മറപ്പടികളുള്ള നാലുകെട്ടുകളിൽ താമസിക്കുന്നത് കൂടി സങ്കൽപ്പിച്ചു നോക്കൂ.

നാലുകെട്ടിൽ താമസിക്കണോ? 

തേക്കടിയിൽ എത്തിയാൽ ഏതു ബജറ്റിലുള്ള താമസസ്ഥലവും നിങ്ങൾക്ക് ലഭിക്കും. ഒരല്പം പ്രൗഢമായ താമസമാണ് ഉദ്ദേശിക്കുന്നതെങ്കിൽ സ്പൈസസ് ലാപ് പ്ലാന്റേഷൻ റിസോർട്ടിലേക്ക് പോകാം. നാലുകെട്ടുകളുടെ മാതൃകയിൽ നിർമിച്ചിരിക്കുന്ന വില്ലകളാണ് ഈ റിസോർട്ടിന്റെ പ്രധാന ആകർഷണം. മണിച്ചിത്രത്താഴ് പൂട്ടിട്ട് അലങ്കരിച്ച, നാലുകെട്ടുകളും തറവാട് വീടുകളും. ഈ റിസോർട്ടിലെത്തിയാൽ പഴയ ഓടിട്ട തറവാട്ടിന്റെ കാഴ്ചകളിലേക്കെത്താം. 

Image From Official Site
Image From Official Site

ആട്ടുതൊട്ടിലും അലങ്കാരമരപ്പണികളെല്ലാം ഉള്‍പ്പെടുത്തിയതാണ് ഒാരോ വില്ലകളും വിശാലമായ ഡൈനിങ് ഏരിയയും സ്പാ വെൽനെസ് സെന്ററും ഇവിടെയുണ്ട്. നാലേക്കറിലായി വ്യാപിച്ചു കിടക്കുന്ന ഈ പ്ലാന്റേഷനിൽ വിവിധ സുഗന്ധവ്യഞ്ജനങ്ങൾ കൃഷി ചെയ്യുന്നുണ്ട്. വലിയൊരു സിമ്മിങ് പൂൾ,കുട്ടികൾക്ക് കളിക്കാനുള്ള പ്ലേ ഏരിയ അങ്ങനെ സ്പൈസസ് ലാപ് സഞ്ചാരികൾക്ക് ഒരുക്കിവച്ചിരിക്കുന്നത് നിരവധി പ്രത്യേകതകളാണ്. 

ഇവിടെ എത്തുന്ന സഞ്ചാരികൾക്കായി ജീപ്പ് സഫാരിയും സ്പൈസസ് പ്ലാന്റേഷനിലേക്കുള്ള റൈ‍ഡും ആന സവാരിയും ബോട്ടിങ്ങും ഹൈക്കിങ്ങും എല്ലാം ഒരുക്കിയിട്ടുണ്ട്.

കൂടുതൽ  വിവരങ്ങൾക്ക്: 8592969674, 8592969697

English Summary:Best Places to Visit in Thekkady

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com