ADVERTISEMENT

യൂറോപ്പിലൂടെ ഒരു യാത്ര ആഗ്രഹിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്കു പ്രയോജനപ്പെടുത്താവുന്ന വീസയാണ് ഷെംഗന്‍.1985 ല്‍ യൂറോപ്പിലെ ഏഴു രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച ഉടമ്പടിയാണ് ഇത്. അതിര്‍ത്തികളുടെ തടസ്സമോ പാസ്‌പോര്‍ട്ടോ ഇല്ലാതെ യൂറോപ്യന്‍ യൂണിയനിലെ ഈ ഏഴുരാജ്യങ്ങളിലൂടെ സഞ്ചരിക്കാമെന്നതായിരുന്നു ഉടമ്പടിയിലെ പ്രധാന ധാരണ. ഇന്ന് 26  രാജ്യങ്ങള്‍ ഷെംഗന്‍ വീസയെ അനുകൂലിക്കുന്നു. ആ രാജ്യങ്ങളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അനുമതിയും നല്‍കുന്നു. 90 ദിവസം ഈ വീസയുടെ പിന്‍ബലത്തില്‍ ഷെംഗന്‍  രാജ്യങ്ങളില്‍ താമസിക്കുകയും യാത്ര ചെയ്യുകയും ആകാം.

690415852

യുകെ, അയര്‍ലന്‍ഡ്, റൊമാനിയ, ബള്‍ഗേറിയ, ക്രൊയേഷ്യ, സൈപ്രസ് എന്നീ രാജ്യങ്ങള്‍ ഒഴികെയുള്ള മിക്ക യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെയും ഷെംഗന്‍ ഏരിയ ഉള്‍ക്കൊള്ളുന്നുണ്ട്. ഷെംഗന്‍ വീസയ്ക്ക് അപേക്ഷിക്കാന്‍ ഏറ്റവും എളുപ്പമുള്ള രാജ്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

ലിത്വേനിയ

ഷെംഗന്‍ വീസ ലഭിക്കാൻ ഏറ്റവും എളുപ്പമുള്ള രാജ്യമാണ് ലിത്വേനിയ. ഇവിടേയ്ക്കുള്ള 98 ശതമാനം വീസ അപേക്ഷകളും രാജ്യം സ്വീകരിക്കുന്നുണ്ട്. ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നു വ്യത്യസ്തമായി,  ലിത്വാനിയ പോലുള്ള പല രാജ്യങ്ങളിലും അപേക്ഷകര്‍ക്ക് പെട്ടെന്നു തന്നെ യാത്രയാരംഭിക്കാം.

എസ്റ്റോണിയ

കഴിഞ്ഞ വര്‍ഷത്തെ കണക്ക് അനുസരിച്ച് ഷെംഗന്‍ വീസ നേടാന്‍ ഏറ്റവും എളുപ്പമുള്ള രാജ്യമാണ് എസ്റ്റോണിയ. എസ്‌റ്റോണിയയുടെ എംബസികളില്‍ തിരക്കു കുറവായതിനാല്‍ പെട്ടെന്നു വീസ ലഭിക്കും. ബാള്‍ട്ടിക് രാജ്യങ്ങളിലെ ഏറ്റവും സുന്ദരമായ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് എസ്‌റ്റോണിയ.

ഫിന്‍ലന്‍ഡ്

finland

വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ഫിന്‍ലന്‍ഡിന് വർഷംതോറും ധാരാളം വീസ അപേക്ഷകള്‍ ലഭിക്കുന്നുണ്ട്. ഷെംഗന്‍ വീസ എളുപ്പം ലഭിക്കുന്ന രാജ്യമാണിത്. ലോകത്ത് ഏറ്റവും സന്തോഷമുള്ള ജനങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് ഫിന്‍ലൻഡ്. വിനോദസഞ്ചാരമാണ് ഈ രാജ്യത്തിന്റെ മുഖ്യ വരുമാനമാര്‍ഗം.

ഐസ്‌ലൻഡ്

959966730

എളുപ്പം ഷെംഗന്‍ വീസ നേടാവുന്ന ഒരു രാജ്യമാണ് ഐസ്‌ലൻഡ്. എന്നിരുന്നാലും, നിങ്ങള്‍ എവിടെയാണ് അപേക്ഷിക്കേണ്ടതെന്ന് ആദ്യം പരിശോധിക്കണം, കാരണം ഐസ്‌ലൻഡിനെ മറ്റു രാജ്യങ്ങള്‍ പ്രതിനിധീകരിക്കുന്നതിനാലും സ്വന്തമായി കോണ്‍സുലേറ്റുകള്‍ ഇല്ലാത്തതിനാലും മുന്‍കൂട്ടി അന്വേഷിക്കാതെ വീസയ്ക്ക് അപേക്ഷിക്കരുത്.

ലാത്വിയ, പോളണ്ട്

ഈ രാജ്യങ്ങളിൽനിന്നു വീസ ലഭിക്കാന്‍ എളുപ്പമാണ്. മാത്രമല്ല ലാത്വിയയില്‍നിന്ന് എടുക്കുന്ന വീസ മറ്റു മൂന്ന് ബാള്‍ട്ടിക് രാജ്യങ്ങളെയും ഷെംഗന്‍ വീസ അപേക്ഷയ്ക്ക് അനുയോജ്യമാക്കുന്നു. റിപ്പബ്ലിക് ഓഫ് പോളണ്ട് ഷെംഗന്‍ വീസ ലഭിക്കാന്‍ എളുപ്പമുള്ള മറ്റൊരു രാജ്യമാണ്. ലാത്വിയയില്‍ നിന്ന് വ്യത്യാസമുണ്ടെങ്കിലും പോളണ്ടിലേക്കുള്ള വീസ അപേക്ഷകളിൽ 98 ശതമാനവും അനുവദിക്കാറുണ്ട്.

ലക്‌സംബര്‍ഗ് 

ലക്‌സംബര്‍ഗ് എന്ന ചെറിയ ഭൂപ്രദേശം  ഷെംഗന്‍ വീസ ലഭിക്കുന്ന ഇടങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നു. പ്രത്യേകിച്ചും നിങ്ങള്‍ അയല്‍ രാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം എന്നിവ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍. നിരസിക്കല്‍ നിരക്ക് വളരെ കുറവുമാത്രമുള്ള ലക്‌സംബര്‍ഗ്, ഷെംഗന്‍ വീസ അപേക്ഷകര്‍ക്ക് ഒരു നല്ല ഇടമാണ്.

സ്ലൊവാക്യ

സ്ലോവാക്യയാണ് ലിസ്റ്റിലെ അടുത്ത രാജ്യം. ഇവിടുത്തേക്കുള്ള ഷെംഗന്‍ വീസ അപേക്ഷകളിൽ 98 ശതമാനവും അനുവദിക്കപ്പെടുന്നുണ്ട്. ഒരു നാടോടി ഗാനം പോലെ വശ്യവും സ്വപ്നസദൃശവുമാണ് ഓസ്ട്രിയയുടെ അയല്‍രാജ്യമായ സ്ലൊവാക്യ. പ്രകൃതിഭംഗിയും ചരിത്ര നിര്‍മിതികളും സാംസ്‌കാരിക സവിശേഷതയും കൊണ്ട് ആരെയും അദ്ഭുതപ്പെടുത്തുന്ന നാടുകൂടിയാണ് സ്ലൊവാക്യ. 

ഗ്രീസ് 

greece-gif

കഴിഞ്ഞ വര്‍ഷം ഗ്രീക്ക് എംബസിയിലെത്തിയ 98 ശതമാനം അപേക്ഷകളും അംഗീകരിക്കപ്പെട്ട സാഹചര്യത്തില്‍, ഷെംഗന്‍  വീസ ലഭിക്കാന്‍ എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ എടുത്തുപറയേണ്ടുന്ന രാജ്യമാണ് ഗ്രീസ്. അവധി ആഘോഷത്തിനായി ഒരു ഷെംഗന്‍  നാടാണ് നിങ്ങളുടെ മനസ്സിലെങ്കില്‍ അതിന് അനുയോജ്യമാണ് ഗ്രീസ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com