ADVERTISEMENT

കോവി‍ഡ് വ്യാപനത്തെ തുടർന്ന് സഞ്ചാരികളുടെ ഇഷ്ടയിടമായ മേഘാലയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം. ഇന്നു മുതൽ ഇവിടേക്കുള്ള ടൂറിസ്റ്റുകളുടെ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. രാജ്യത്ത് കോവി‍ഡ് രോഗികൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

സംസ്ഥാനത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയാണ് തീരുമാനം അറിയിച്ചിരിക്കുന്നത്.മേഘാലയയിലുള്ളവർക്കു ടൂറിസം അനുവദിക്കുമെന്നും അന്യ സംസ്ഥാനത്തുനിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന സഞ്ചാരികള്‍ക്ക് മാത്രമാണ് വിലക്ക് ബാധകമാകുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കൽ എന്നിങ്ങനെയുള്ള എല്ലാ കോവിഡ് മാനദണ്ധങ്ങളും പാലിച്ചായിരിക്കും പ്രാദേശിക ടൂറിസം അനുവദിക്കുക. സഞ്ചാരികൾ ഏറ്റവുമധികം എത്തിച്ചേരുന്ന ഷില്ലോങ്, ചിറാപ്പുഞ്ചി, ദൗക്കി, ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം - മാവ്‌ലിനോങ് തുടങ്ങിയ സഞ്ചാര കേന്ദ്രങ്ങളെല്ലാം താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്.

English Summary: Meghalaya closes its doors to inter-state tourists from April 23

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com