സഞ്ചരിക്കുന്ന വീട്ടിലിരുന്ന് കേരളം ചുറ്റാം; ആദ്യ കാരവാന്‍ പാര്ക്കന്റെ ഉദ്ഘാടനം ഫെബ്രുവരി 25 ന്
Mail This Article
ഇനി കാരവാനില്‍ കേരളം കാണാം. ടൂറിസം മേഖലയ്ക്ക് പുത്തനുണർവായി സംസ്ഥാനത്തെ ആദ്യ കാരവാൻ പാർക്ക് വാഗണ്ണിൽ ആരംഭിക്കുന്നു. ഫെബ്രുവരി 25 ന് സഞ്ചാരികള്‍ക്കായി ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കാരവൻ പാര്‍ക്ക് തുറന്നുകൊടുക്കും. വിദേശീയർക്കും സ്വദേശീയർക്കും കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള സുവർണാവസരമാണ് ഇൗ പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
കോവിഡാനന്തര ടൂറിസം എങ്ങനെയായിരിക്കണം, എന്ന ചിന്തയാണ് കാരവാന്‍ ടൂറിസത്തിലൂടെ പദ്ധതിയിടുന്നത്. സുരക്ഷിതമായ യാത്ര അതാണ് ഇന്ന് മിക്ക സഞ്ചാരികളും തിരഞ്ഞെടുക്കുന്നത്. ഇനി കേരളത്തിലെ കാഴ്ച കാരവാനിലൂടെ ആസ്വദിക്കാം.
യാത്രകർക്ക് അവശ്യമായ എല്ലാ സജ്ജീകരണങ്ങളോടുകൂടിയ അടുക്കള, സൗകര്യമുള്ള ശുചിമുറി,വിശാലമായ കിടപ്പുമുറി,ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ ഹദ്ധതികളും കാരവാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അധികമാരും അറിയപ്പെടാത്ത പ്രകൃതിയുടെ സൗന്ദര്യം തുളുമ്പുന്ന ഇടങ്ങളിലേക്ക് സഞ്ചാരികള്‍ക്ക് കാരവാനിൽ എത്താം.
English Summary: Keralas First Caravan Park at Vagamon Inaugurated at February-25