താജ്മഹൽ കാണാം; 3 ദിവസത്തേക്ക് പ്രവേശനം സൗജന്യം
Mail This Article
ഇന്ത്യയ്ക്ക് എക്കാലവും അഭിമാനിക്കാവുന്ന ഉദാത്ത സൃഷ്ടികളിലൊന്നാണ് താജ്മഹൽ. ലോകത്തുള്ളതിൽ ഏറ്റവും സുന്ദരമായ പ്രണയകാവ്യം എന്നു ചരിത്രം വിശേഷിപ്പിച്ചിട്ടുള്ള താജ്മഹൽ, അർജുമംദ് ബാനു ബീഗം എന്ന മുംതാസിനുള്ള ഷാജഹാന്റെ ഉപഹാരമായിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമായെങ്കിലും ഇന്നും തെളിമ മങ്ങാതെ, ആ പ്രണയം പോലെത്തന്നെ ജ്വലിച്ചു നിൽക്കുന്നു. ഇൗ കാഴ്ച ആസ്വദിക്കുവാനായി നിരവധിപേരാണ് ആഗ്രയിലേക്ക് എത്തിച്ചേരുന്നത്.
സഞ്ചാരികൾക്കിതാ സന്തോഷ വാർത്ത, മുഗൾ ചക്രവർത്തി ഷാജഹാന്റെ ചരമവാർഷികത്തോടനുബന്ധിച്ച് ഈ മാസം 27 മുതൽ 3 ദിവസം താജ്മഹലിൽ സന്ദർശകർക്ക് പ്രവേശനം സൗജന്യമാക്കി.
27, 28 തീയതികളിൽ ഉച്ചയ്ക്ക് 2 മുതൽ സൂര്യാസ്തമയം വരെയും മാര്‍ച്ച് ഒന്നിന് സൂര്യോദയം മുതൽ അസ്തമയം വരെയുമാണ് സൗജന്യ പ്രവേശനം.
ഷാജഹാൻ ചക്രവർത്തിയുടെ 367 ാമത് ചരമവർഷത്തോടനുബന്ധിച്ചു വിപുലമായ ചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്. ഷാജഹാന്റെയും മുംതാസ് ബീഗത്തിന്റെയും യഥാര്‍ഥ യവകുടീരം കാണാനുള്ള അവസരവുമുണ്ട്.
English Summary: Free Entry for Tourists for three days at Taj Mahal