ADVERTISEMENT

മാനംമുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന ദിനോസര്‍ ഭീമന്മാരെ ബിഗ്‌സ്ക്രീനില്‍ കണ്ടു പുളകം കൊള്ളാത്ത ഒരു കുട്ടിക്കാലം ഇല്ലാത്തവര്‍ ചുരുക്കമായിരിക്കും. ഇപ്പോഴിതാ ഇവയെ അടുത്തു കാണാനുള്ള അവസരം ദക്ഷിണേന്ത്യക്കാര്‍ക്കും കൈവരികയാണ്‌. ഡല്‍ഹിയില്‍ നടത്തിയ ദിനോസര്‍ ഫെസ്റ്റിവല്‍ ഇപ്പോഴിതാ ചെന്നൈയിലേക്കും വരുന്നു. 

dinosaur-festival1
Image from Dinosaur Festival India Facebook page

2022 ജൂൺ 10 മുതൽ 19 വരെ ചെന്നൈയില്‍ ഗ്രാൻഡ് ദിനോസർ ഫെസ്റ്റിവൽ സംഘടിപ്പിക്കും. ദിനോസർ ഫെസ്റ്റിവൽ ഇന്ത്യയാണ് ഫെസ്റ്റിവല്‍ ഒരുക്കുന്നത്. സംരംഭമാണ്. കുടുംബത്തോടൊപ്പം അവധിദിനങ്ങള്‍ അവിസ്മരണീയമായി ചിലവഴിക്കാനുള്ള അപൂര്‍വാവസരമാണ് 10 ദിവസത്തെ ഈ ദിനോസര്‍ ഫെസ്റ്റിവല്‍ ഒരുക്കുന്നത്.

ഒരു ലോകോത്തര ദിനോസർ പ്രദർശനമായിരിക്കും ചെന്നൈയിലെ ഈ ദിനോസർ ഫെസ്റ്റ്. ചരിത്രാതീത കാലത്തെ ദിനോസറുകളുടെ യഥാര്‍ത്ഥ വലിപ്പത്തിലുള്ള റെപ്ലിക്കകള്‍ കാണാൻ മാത്രമല്ല,  ഇന്ത്യയിൽ വിഹരിച്ചിരുന്ന ദിനോസറുകളെക്കുറിച്ച് ധാരാളം കാര്യങ്ങൾ പഠിക്കാനും ഈ പ്രദര്‍ശനം വഴിയൊരുക്കും.

കുട്ടികളെ സംബന്ധിച്ചിടത്തോളം ഈ പ്രദര്‍ശനം വളരെ രസകരമായിരിക്കും, പ്രത്യേകിച്ചും ഫോസിൽ ഉത്ഖനനം, കോട്ടകൾ, ദിനോസറുകള്‍ക്കൊപ്പമുള്ള ഫോട്ടോ സെഷനുകൾ തുടങ്ങിയ രസകരമായ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ അവർക്ക് കഴിയും.

65 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ ജീവിച്ചിരുന്ന ഇസിസോറസ്, രാജസൗറസ്, ബ്രുഹത്കയോസോറസ് തുടങ്ങിയ ഇനങ്ങളുടെ ആനിമേട്രോണിക് രൂപങ്ങളും കൗതുകക്കാഴ്ചയാണ്. ചെന്നൈയിലും പരിസരത്തുമുള്ള പൊതുവിദ്യാലയങ്ങൾക്ക് വെള്ളി, തിങ്കൾ ദിവസങ്ങളിൽ ഫെസ്റ്റിവലിലേക്ക് സൗജന്യ പ്രവേശനമുണ്ട്.

dinosaur-festival3
Image from Dinosaur Festival India Facebook page

200 ദശലക്ഷം വർഷങ്ങൾക്കും 65 ദശലക്ഷം വർഷങ്ങൾക്കും മുന്‍പ്, ട്രയാസിക് കാലഘട്ടം മുതൽ ക്രിറ്റേഷ്യസ് കാലഘട്ടം വരെയാണ് ഇന്ത്യയിലെ ദിനോസര്‍ കാലഘട്ടം. വംശനാശത്തിന് മുമ്പ് ദിനോസർ പരിണാമത്തിനും പ്രജനനത്തിനും ഇന്ത്യ ഒരു ഹോട്ട്‌സ്‌പോട്ടായിരുന്നു. രാജസൗറസ് ദിനോസർ ഇന്ത്യയിൽ നിന്നാണ് ഉത്ഭവിച്ചത്.

dinosaur-festival2
Image from Dinosaur Festival India Facebook page

1828-ൽ ജബൽപൂർ കന്റോൺമെന്റിലെ ബാരാ സിംല കുന്നിന്റെ ചുവട്ടിൽ നിന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ക്യാപ്റ്റൻ ആയിരുന്ന മേജർ ജനറൽ വില്യം ഹെൻറി സ്ലീമാനാണ് ഇന്ത്യയിലെ ആദ്യത്തെ ദിനോസർ അസ്ഥികൾ കണ്ടെത്തിയത്. രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ ദിനോസറുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡ പ്രദേശം എടുക്കുകയാണെങ്കില്‍ അടുത്തിടെ മേഘാലയയിലും പാകിസ്ഥാനിലും ഇതുപോലെ ദിനോസര്‍ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിരുന്നു. 

English Summary: Chennai to host much-awaited Dinosaur Festival in June

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com